Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപൂർവ്വ രോഗം ബാധിച്ച ആൻസനെ സഹായിക്കില്ലേ?

anson

കട്ടപ്പന∙ ആൻസൻ ആന്റണിക്ക് എല്ലാ ദിവസവും സ്ക്കൂളിൽ പോകണമെന്നും കൂട്ടുകാരോ‌ടൊത്ത് കളിക്കണമെന്നും അതിയായാ ആഗ്രഹമുണ്ട്. പന്തു തട്ടി കളിയാരംഭിക്കുന്നതോടെ ടീച്ചർമാർ നിരുൽസാഹപ്പെടുത്തും. കാരണം ആൻസന്റെ നിസഹായവസ്ഥ അവർക്കറിയം. തലച്ചോറിൽ ഞരമ്പ് വളരുന്ന അപൂർവ്വ രോഗത്തിനടിമയാണ് ആൻസൻ.

തങ്കമണി നീലിവയൽ പള്ളത്തിനാക്കൽ മനോജിന്റെയും ഷീനയുടെയും ഇളയമകനാണ് ആൻസൻ. ചെറുപ്പത്തിൽ രോഗ വിവിരം വ്യക്തമായിരുന്നില്ലെങ്കിലും പിന്നീട് കുട്ടിയുടെ പ്രകൃതത്തിൽ നിന്നും രോഗമുണ്ടെന്ന് മനസിലായി. കോട്ടയം മെഡിക്കൽ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു.

ജനിച്ചപ്പോൾ മുതൽ ആറര വർഷക്കാലമായി ആൻസൻ ചികിൽസയിലാണ്. തങ്കമണി സെന്റ് തോമസ് സ്ക്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ്. മനോജും ഷീനയും കൂലിപ്പണിക്കു പോയാണ് കുടുംബം പുലർത്തുന്നുത്. നിലവിൽ ഇവർ താമസിക്കുന്ന വീട‌ും പറമ്പും ബാങ്കിൽ പണയത്തിലാണ്. ഇനി ആൻസനായി ചെയ്യാനുള്ളത് തിരുവനന്തപുരം ശ്രിചിത്തിര ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തിരമായി ന്യൂറോ സർജറിക്ക് വിധേയമാക്കുക എന്നതാണ്. രണ്ടു മാസത്തോളം ആശുപത്രിയിയിൽ ചികിൽസയും മറ്റു കാര്യങ്ങൾക്കുപമായി 10 ലക്ഷത്തോളം രൂപ ചിലവ് വരും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ലഭിച്ച 50000 രൂപയാണ് ഏക ആശ്വാസം.

ആൻസനെന്ന കൊച്ചു കുട്ടിക്ക് സുമനസുകൾക്ക് മുന്നിൽ കൈ നീട്ടാനറിയില്ല. കളിയുംചിരിയുമായി വേദനക്കിടക്കയിലും മറ്റുള്ളവരെ സന്തോഷിപ്പിക്കുകയാണ് ഇവൻ.

ആൻസനു വേണ്ടി തങ്കമണി യൂണിയൻ ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ: 427702010009905. ഐ.എഫ്.എസ്.സി കോഡ് നമ്പർ യുബിഐ no: 542776