Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൻമനസുള്ളവരുടെ സഹായ ഹസ്തങ്ങൾ തുണയാകുമെന്ന പ്രതീക്ഷയിൽ ആന്റണി

antony

കോട്ടയം∙ കിഡ്നി രോഗത്തിന്റെ പിടിയിലമർന്ന യുവാവ് കിഡ്നിമാറ്റി വയ്ക്കലിനും തു‌ടർചികിത്സയ്ക്കും സഹായം തേടുന്നു. തോട്ടയ്ക്കാട് ഉമ്പിടി പെരുമങ്ങാട്ട് മറ്റത്തിൽ പി. സി. ആന്റണി (38)യാണ് സഹായം തേടുന്നത്. എട്ടു വർഷം മുമ്പ് സ്ട്രോക്ക് വന്ന ആന്റണിയുടെ ശരീരത്തിന്റെ ഒരു വശം തളരുകയും കിഡ്നി‍ രണ്ടു പ്രവർത്തനരഹിതമാവുകയുമായിരുന്നു. കഴിഞ്ഞ  ഏഴു വർഷമായി ആഴ്ചയിൽ രണ്ടും ചിലപ്പോൾ മൂന്നും തവണ ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിർത്തുന്നത്. ഡയാലിസിസിനും മറ്റുമായി ഭീമമായ തുക ചിലവായി.

ഇലക്ട്രീഷനായ ആന്റണിക്കു രോഗം മൂലം ജോലിക്കു പോകാൻ പറ്റാത്ത അവസ്ഥയാണ്. ഇതോടെ വരുമാനവും ഇല്ലാതായി. ഭാര്യയും ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിയും പ്രായമായ അമ്മയും അടങ്ങുന്ന കുടുംബം നിത്യചെലവുകൾക്കു ബുദ്ധിമുട്ടുകയാണ്. ആറു മാസം മുമ്പ് പിതാവും മരിച്ചു.  

കിഡ്നി മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. എന്നാൽ ഇപ്പോഴുള്ള മരുന്നുകൾ വാങ്ങാൻ ഇവരുടെ പക്കൽ പണമില്ല. മാസം ത്തോറും നല്ലൊരു തുക മരുന്നുകൾക്കാകും. കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു ഭീമമായ തുക ആവശ്യമായി വരും. സൻമനസുള്ളവരുടെ സഹായ ഹസ്തങ്ങൾ തുണയാകുമെന്ന പ്രതീക്ഷയിലാണ് ആന്റണി.

ബാങ്ക് വിവരങ്ങൾ:

പി. സി. ആന്റണി

**അക്കൗണ്ട് നമ്പർ: 57045144653**

ഐഎഫ്എസ്‌സി കോഡ്: SBTR 0000284

എസ്ബിടി – മാമ്മൂട്

വിലാസം:

പി. സി. ആന്റണി (റെജി) , പെരുമങ്ങാട്ട് മറ്റം, ഉമ്പിടി പി ഒ, തോട്ടയ്ക്കാട്, കോട്ടയം –പിൻ: 686539.

ഫോൺ നമ്പർ: 9037508117, 9446510268

Your Rating: