Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതുലിന്റെ വേദന മാറണം, ദുരിതത്തിൽനിന്ന് ഇവരെ രക്ഷപെടുത്തണം

athulraj

പത്തനംതിട്ട∙ ഓട്ടിസം ബാധിച്ച അഞ്ചു വയസ്സുകാരനുമായി ആദിവാസി ദമ്പതികൾ ദുരിതക്കയത്തിൽ. പത്തനംതിട്ട എഴുമറ്റൂർ സ്വദേശി രാജുവും സുധയുമാണ് മകൻ അതുൽരാജിന്റെ വേദനയിൽ വീർപ്പുമുട്ടുന്നത്. ടാർപോളിൻ വലിച്ചുകെട്ടിയ ഒറ്റമുറിപ്പുരയിലാണ് നാലംഗ കുടുംബത്തിന്റെ താമസം.

അഞ്ച് വയസുള്ള അതുൽ ശരീര കോശങ്ങളിലെ വളർച്ചക്കുറവ് കാരണം തളർന്ന് വീഴും. പിന്നെ അമ്മ സുധ ശരീരത്തിൽ തട്ടിവിളിച്ച് പഴയ അവസ്ഥയിലേക്ക് കൊണ്ടുവരും. കുരുന്നിന് കടുത്ത വേദനയാണ് ഈയവസരത്തിൽ അനുഭവിയ്ക്കേണ്ടി വരുന്നത്.

ദിവസേന മരുന്നിന് മാത്രം 350 രൂപ വേണം. തെങ്ങും കമുകും തൂണാക്കി ടാർപോളിൻ വലിച്ചുകെട്ടിയതാണ് ഇവരുടെ കൂര. ഇതിനകത്ത് നാലു പേർ അന്തിയുറങ്ങണം. ഇതിനുള്ളിലാണ് 65 ശതമാനവും വൈകല്യം ബാധിച്ച അഞ്ചു വയസ്സുകാരൻ മലമൂത്ര വിസർജനം നടത്തുന്നത്. ഇതിനോട് ചേർന്നാണ് പാചകപ്പുരയും. രാജു–സുധ ദമ്പതികൾക്ക് അതുലിനെ കൂടാതെ പത്താം ക്ലാസ് പാസായ ഒരു മകൻ കൂടിയുണ്ട്.

രോഗബാധിതനായ രാജുവിന്റെ വരുമാനം മരുന്നിനു പോലും തികയില്ല. അതുൽരാജിന് നല്ല ചികിൽസ കിട്ടണം. ജേഷ്ഠൻ അഭിരാമിന് തുടർപഠനത്തിന് അവസരമുണ്ടാകണം, സ്വന്തമായൊരു വീടും.

സുധയുടെ പേരിൽ വാളക്കുഴി എസ്ബിടിയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. സുധയുടെ ഫോൺ: 9744763677

SBT Valakuzhy, Pathanamthitta District

A/c No: 67322760719

IFSC code- SBTR 0000559