Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാബുവിനു ജീവിക്കണം; സഹായിക്കില്ലേ..?

babu

കോട്ടയം∙ തലച്ചോറിന്റെ ഞരമ്പുകൾക്കു സംഭവിച്ച വൈകല്യം മൂലം നാലു വർഷത്തോളമായി ദുരിതത്തിലാണു വേളൂർ ആര്യപത്ര വീട്ടിൽ ബാബു അഗസ്റ്റിൻ (50). ഓട്ടോ തൊഴിലാളിയായിരുന്ന ബാബുവിനു നാലു വർഷം മുൻപാണു ഞരമ്പുകളുടെ തകരാർ സംഭവിച്ചത്. ഇതേ തുടർന്ന് ശരീരം ഒരു വശത്തേക്കു ചരിഞ്ഞു പോകുന്ന അവസ്ഥയിലാണ്. ശരീരത്തിനു നേരെ നിൽക്കാൻ കഴിയാതായതോടെ ഓട്ടോ ഓടിക്കാൻ കഴിയാതെയായി. വായ്പ തിരിച്ചടവു മുടങ്ങിയതോടെ ഓട്ടോ ബാങ്കുകാർ ജപ്തി ചെയ്തു.

കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ ചികിൽസകൾ ഫലം കാണാതെ വന്നതോടെ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ കോളജിലേക്കു ബാബുവിനെ കൊണ്ടു പോയി. തലച്ചോറിൽ ശസ്ത്രക്രിയ മാത്രമാണു രോഗത്തിനുള്ള പരിഹാരം. ഇതിനായി 10 ലക്ഷം രൂപയാണു ചെലവ്. ഓട്ടോ ഓടിക്കാൻ കഴിയാതായതോടെ ദിവസ വേതനക്കാരിയായ ഭാര്യയുടെ വരുമാനം കൊണ്ടു മാത്രമാണ് ബാബുവും മൂന്നു മക്കളും ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നത്.

ഇതിനോടകം ലക്ഷക്കണക്കിനു രൂപ ചികിൽസയ്ക്കായി ചെലവാക്കിയിട്ടുണ്ട്. ഇനി സുമനസുകളുടെ സഹായം മാത്രമാണ് ഇവരുടെ പ്രതീക്ഷ. ചികിൽസാ സഹായ ധന ശേഖരണത്തിനായി ബാബുവിന്റെ ഭാര്യ ദീപ വിശ്വംഭരന്റെ പേരിൽ എസ്ബിഐ തിരുനക്കര ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

അക്കൗണ്ട് നമ്പർ: 20053 792834. ഐഎഫ്എസ്‌സി എസ്ബിഐഎൻ000 8633. ഫോൺ: 94476 72903