Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരണത്തിൽനിന്നും രക്ഷപെടാൻ ബാലന് വേണ്ടത് ഒരു ശസ്ത്രക്രിയ; ചിലവ് എട്ടുലക്ഷം

balan-charity

മരണത്തിൽനിന്ന് നിർധനനായ ഒരു മനുഷ്യനെ തിരിച്ചെത്തിയ്ക്കാൻ നമുക്ക് കൈകോർക്കാം. എറണാകുളം പിവിഎസ് ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്ന ബാലൻ എന്നയാളിന് അടിയന്തിര ശസ്ത്രക്രിയ നടത്തിയാലേ ജീവിതത്തിലേക്കു തിരിച്ചെത്താനാകൂ. എട്ടു ലക്ഷം രൂപയാണ് ചെലവു വരുന്നത്. എത്രയും പെട്ടെന്ന് ശസ്ത്രക്രിയ നടത്തുകയും വേണം. കരൾ മാറ്റിവയ്ക്കാനാകുന്ന അവസ്ഥയിലേക്കു ബാലനെ എത്തിയ്ക്കുവാനാണ് ഈ ശസ്ത്രക്രിയ. കരൾ മാറ്റിവയ്ക്കാന്‍ 20 ലക്ഷം വേണ്ടി വരും. അതിനു മുൻപ് എട്ടു ലക്ഷം രൂപയുടെ ശസ്ത്രക്രിയ ചെയ്താലേ ജീവന്‍ തിരികെ കിട്ടൂ.

രോഗം ചികിത്സിച്ചു മാറ്റാനായി ഇത്രയും കാലം ചെലവഴിച്ച തുകയെ കുറിച്ചു ചോദിച്ചാൽ ബാലന്റെ ഭാര്യ സരസ്വതിയ്ക്കു കണ്ണീരു മാത്രമാണു മറുപടി. എറണാകുളം തമ്മനം എകെജി നഗർ സ്വദേ‌ശിയായ ബാലന്റെ ചെറിയ വരുമാനത്തിലാണ് കുടുംബം മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നത്. ഭാര്യ സരസ്വതിയ്ക്ക് ഒരു അപകടമുണ്ടായതിനു ശേഷം ജോലിക്കൊന്നും പോകാനാകുന്നില്ല. വിദ്യാർഥികളായ രണ്ടു മക്കളും ഇവർക്കുണ്ട്. സുമനസുകളുടെ സഹായത്തോടെയാണ് എല്ലാം മുന്നോട്ടു പോകുന്നത്. ലിവർ സിറോസിസ് എന്ന രോഗത്തിന് രണ്ടു വര്‍ഷമായി ചികിത്സയിലാണ്. തലച്ചോറിനേയും കരളിനേയും ബന്ധിപ്പിക്കുന്ന ഞരമ്പ് പൊട്ടിയതിനെ തുടർന്ന് രോഗം മൂർച്ഛിയ്ക്കുകയായിരുന്നു. ഇപ്പോൾ വെന്റിലേറ്ററിലാണ് ഇദ്ദേഹം. എട്ടു ലക്ഷം രൂപ എത്രയും വേഗം സംഘടിപ്പിച്ചാലേ മരണത്തിൽ നിന്ന് ബാലനെ തിരിച്ചെത്തിയ്ക്കാനാകൂ.

കരൾ മാറ്റ ശസ്ത്രക്രിയയ്ക്കായി ഇക്കാലയളവിനിടയിൽ സ്വരക്കൂട്ടിയ പണമെല്ലാം അപ്രതീക്ഷിതമായി വന്ന രോഗാവസ്ഥയിൽ നഷ്ടപ്പെട്ടു. സുഹൃത്തുക്കളാണ് ശസ്ത്രക്രിയയ്ക്കുള്ള പണം കണ്ടെത്താനുള്ള അവസാനം ശ്രമം ഇപ്പോള്‍ നടത്തുന്നത്. നമുക്കും ഈ സ്നേഹക്കൂട്ടായ്മയില്‍ പങ്കാളിയായിക്കൂടെ. നമ്മളിൽ നിന്നുള്ള ചെറിയ സഹായം പോലും ഈ ജീവന് ഉപകരിക്കും. വേഗമാകട്ടെ. കരൾ മാറ്റിവയ്ക്കുക മാത്രമാണു ബാലന് ജീവിതത്തിലേക്കു തിരിച്ചു വരാനുളള ഏകമാര്‍ഗം.

BANK DETAILS

NAME: SARASWATHY  BALAN & BALAN V P

A/C NO: 423702010008846

IFSC: UBINO542377

BANK: UNION BANK OF INDIA

BRANCH: PONNURUNNI, THAMMANAM