Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുടൽ രോഗം ബാധിച്ച ബിജു സഹായം അഭ്യർഥിക്കുന്നു

Biju-Joseph

തൊടുപുഴ ∙ ഗുരുതരമായ ക്രോൺസ് ഡിസീസ് എന്ന കുടൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവാവ് ഉദാരമതികളിൽ നിന്നും സഹായം അഭ്യർഥിക്കുന്നു. തൊമ്മൻകുത്ത് ദർഭതൊട്ടി ചീമ്പനായിൽ ബിജു ജോസഫാണ് (39) ചികിത്സാ സഹായം തേടുന്നത്. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബിജുവായിരുന്നു നിർധന കുടുംബത്തിന്റ ആശ്രയം.

ബിജു ചികിത്സയിലായതോടെ നിത്യ ചെലവുകൾ പോലും നടത്താനാവാതെ ഇവരുടെ കുടുംബം വലിയ ദുരിതത്തിലായിരിക്കുകയാണ്. ബിജുവിന്റെ ചികിത്സക്കായി അഞ്ച് ലക്ഷത്തോളം രൂപ ആവശ്യമാണ്. എന്നാൽ ഈ തുക കണ്ടെത്താൻ ഇവർക്ക് മാർഗമില്ല. ബിജുവിന്റെ ചികിത്സക്കായി പഞ്ചായത്ത് അംഗം ലൈല രമേശൻ കൺവീനറായി ജനകീയ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

ബിജുവിന്റെ പേരിൽ വണ്ണപ്പുറം(മുള്ളരിങ്ങാട്) എസ്ബിടി ശാഖയിൽ അക്കൗണ്ട് ഉണ്ട്.

അക്കൗണ്ട് നമ്പർ –67215528826,

എഎഫ്എസ് സി കോഡ്– എസ്ബിടിആർ 0000618.

വിവിരങ്ങൾക്ക് –9562847383.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.