Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രെയിൻ ട്യൂമർ, ടോമിനെ സഹായിക്കാം

Tom

ബ്രെയിൻ ട്യൂമർ ബാധിച്ച ടോമിനെയും കൊണ്ട് ആശുപത്രി കയറിയിറങ്ങുകയാണ് തിടനാട് വാരണത്ത് ബൈജു. നാലുവയസ്സായപ്പോൾ മുതൽ മകനെ നഴ്സറിയിൽ ചേർത്തു. ഒരു വശത്തേക്ക് വീഴാന്‍ തുടങ്ങുന്നതായിരുന്നു ലക്ഷണം. വിശദമായ പരിശോധനയിൽ ഗ്രേസിക്കുട്ടി ഡോക്ടറുടെ നിർദേശപ്രകാരം തിരുവനന്തപുരം ശ്രീചിത്തിര ഹോസ്പിറ്റലിൽ എത്തി. കുട്ടിയ്ക്ക് മെഡുലോബ്ലാസ്റ്റോമാ ബ്രെയ്ൻ ട്യൂമണറാണെന്ന് സ്ഥിതീകരിച്ചു.

അടിയന്തിര ശസ്ത്രക്രിയ ചെയ്തു. മാസങ്ങ ളോളം ശ്രീചിത്തിര ഹോസ്പിറ്റലിലും തിരുവനന്തപുരത്ത് സ്വകാര്യ ഹോസ്പിറ്റലിലും ചികിത്സ തുടർന്നു. തിരുവനന്തപുരത്ത് അങ്ങനെ കഴിയാനുളള സാമ്പത്തിക ഭാരം കണക്കിലെടുത്ത് അവരുടെ നിർദേശപ്രകാരം ഭരണങ്ങാനം മേരിഗിരി ഹോസ്പിറ്റലിൽ എട്ടുമാസത്തോളം ചികിത്സ തുടർന്നുകൊണ്ടിരിക്കുന്നു. വീണ്ടും പലതവണയും ശ്രീചിത്തിരയില്‍ ചികിത്സാ ആവശ്യ ത്തിന് പ്രവേശിക്കുകയും രണ്ടു തവണ കീ ഹോള്‍ സർജറി ചെയ്യുകയും ചെയ്തു. സ്വകാര്യ ഹോസ്പിറ്റലിലെയും മറ്റു ചിലവുമായി ലക്ഷക്കണക്കിന് രൂപ ചിലവായി. ഇനിയും രണ്ടര വർഷത്തിലേറെ ചികിത്സ വേണ്ടി വരുന്നു.

ശ്രീചിത്തിര ഹോസ്പിറ്റലിൽ വച്ച് കുട്ടിയ്ക്ക് തലച്ചോറിനെ ബാധിക്കുന്ന മെനിഞ്ജൈറ്റിസ് പിടിപെട്ടു. ഇതിന്റെ തുടർ പ്രതിഫലനം വർഷങ്ങളോളം നീണ്ടു നിൽക്കുന്നു. ഇപ്പോൾ റേഡിയേഷൻ, കീമോതെറാപ്പി ചികിത്സകൾ നടത്തിക്കൊണ്ടിരിക്കുന്നു. സര്‍ജറിക്ക് ശേഷം കുട്ടിക്ക് നടക്കുവാനുളള സ്വാധീനം കുറവാണ്. ഡോക്ടറുടെ നിർദേശപ്രകാരം ബോഡി ഫിസിയോതെറപ്പിയും , ന്യൂറോഫിസിയോ തെറപ്പിയും ചെയ്യേണ്ടതായുണ്ട്. ഇനിയും വളരെയധികം സാമ്പത്തികമായി ചെലവാക്കേണ്ടിയിരിക്കുന്നു. ഇപ്പോഴും ഹോസ്പിറ്റലിന്റെ സംരക്ഷണയില്‍ തന്നെ തുടരുന്നു. വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടിലായ ബൈജു കാരുണ്യത്തിനായി മറ്റുളളവരെ ആശ്രയിക്കുകയാണ്.

SBI A/c No. 33333652716 IFSC No. SBIN 0008672

Baiju Mob. No.9947050761

Manoj Jose Erattupetta 9946664685

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.