Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുടലിൽ അർബുദം റെജി സഹായം അഭ്യർഥിക്കുന്നു

Reji John

തൊടുപുഴ ∙കുടലിൽ അർബുദ രോഗം പിടിപെട്ട് ശസ്ത്രക്രിയക്ക് വിധേയനായ യുവാവ് തുടർ ചികിത്സക്ക് ഉദാരമതികിളിൽ നിന്നും സഹായം അഭ്യർഥിക്കുന്നു. കുടയത്തൂർ കൈപ്പ നീറനാനിയിൽ റെജി ജോൺ (40) ആണ് ചികിത്സയിൽ കഴിയുന്നത്. ശസ്ത്രക്രിയയിലൂടെ കുടൽ എടുത്തു മാറ്റി പകരം ട്യൂബ് ഇട്ടിരിക്കുകയാണ്. ഇപ്പോൾ രോഗം കരളിനേയും ബാധിച്ചതോടെ തിരുവനന്തപുരം ആർസിസിയിൽ വിദഗ്ധ ചികിത്സക്ക് പോകാനാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.

മൂന്ന് സെന്റ് സ്ഥലവും പണി തീരാത്ത ഒരു ചെറിയ വീടും മാത്രമുള്ള റെജിക്ക് ചികിത്സക്ക് ഇപ്പോൾ തന്നെ വലിയൊരു തുക ചിലവായി സുഹൃത്തുക്കളും നാട്ടുകാരും മറ്റും സഹായിച്ചാണ് ഇപ്പോൾ ചികിത്സ നടത്തുന്നത് . സ്കൂളിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികളും ഭാര്യയും ഉൾപ്പെടുന്ന കടുംബത്തിന്റെ അത്താണിയായിരുന്ന റെജിയുടെ രോഗം ഇവരെ വലിയ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.

ഇനി ചികിത്സക്ക് കൂടുതൽ പണം ആവശ്യമായി വരുന്നതിനാൽ ഉദാരമതികളുടെ സഹായം തേടുകയാണീ നിർധന കുടുംബം. വിലാസം റെജി ജോൺ, നീറനാനിയിൽ, കുടയത്തൂർ പി.ഒ, കൈപ്പ ഇടുക്കി. ഫോൺ: 9744761215. റെജിയുടെ പേരിൽ സൗത്ത് ഇന്ത്യൻ ബാങ്ക് കാഞ്ഞാർ ശാഖയിൽ അക്കൗണ്ട് ഉണ്ട് നമ്പർ – 0202053000002870. െഎഎഫ്എസ് സി കോഡ് – എസ്െഎബിഎൽ 0000202.