വരാപ്പുഴ ∙ ഇരു വൃക്കകളും തകരാറിലായ വീട്ടമ്മ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കുള്ള തുക കണ്ടെത്താനായി സുമനസ്സുകളുടെ സഹായം തേടുന്നു. പുത്തൻപള്ളി തേയ്ക്കാനത്ത് ബിജുവിന്റെ ഭാര്യ ഹണി (34)ക്കാണു ശസ്ത്രക്രിയ. പത്തു വർഷമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.
ഏതാനും മാസം മുൻപു രണ്ടു വൃക്കകളും പൂർണമായി തകരാറിലായി. 15 ലക്ഷത്തോളം രൂപയാണു ശസ്ത്രക്രിയയ്ക്കും തുടർ ചികിൽസയ്ക്കുമായി വേണ്ടിവരുന്നത്. നിർമാണത്തൊഴിലാളിയായ ബിജുവിനു തുക കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇവർക്ക് ഒരു കുട്ടിയുണ്ട്.
വരാപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.മുഹമ്മദിന്റെയും വൈസ് പ്രസിഡന്റ് കൊച്ചുറാണിയുടെയും നേതൃത്വത്തിൽ ചികിൽസാ സഹായ നിധി തുടങ്ങി.
യൂണിയൻ ബാങ്ക് വരാപ്പുഴ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
അക്കൗണ്ട് നമ്പർ: 702702010004016
ഐഎഫ്എസ്‍സി കോഡ്: UBINO570273
ഫോൺ: 9847938108