Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബൈക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാവ് ചികിത്സാ സഹായം തേടുന്നു

lijo-george

തൊടുപുഴ ∙ ബൈക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവ് ചികിത്സക്കായി ഉദാരമതികളിൽ നിന്നും സഹായം തേടുന്നു. വണ്ണപ്പുറം മുണ്ടൻമുടി കൊച്ചടിവാരത്ത് ലിജോ ജോർജ് (23) ആണ് ചികിത്സയിൽ കഴിയുന്നത്.

പെയിന്റിംങ് ജോലിക്കാരനായ ലിജോ ഇക്കഴിഞ്ഞ 19ന് ജോലിക്കായി പോകുന്നതിനിടെ ബൈക്ക് അപകടത്തിൽപെട്ട് ഗുരുതരമായി പരുക്കേറ്റ് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. തീവ്രപരിചണ വിഭാഗത്തിൽ കഴിയുന്ന ലിജോയുടെ ചികിത്സക്കായി പണം കണ്ടെത്താനാവാതെ അമ്മ ലിസി ബുദ്ധിമുട്ടുകായണ്.

അഞ്ച് വർഷം മുമ്പ് ലിജോയുടെ പിതാവ് ജോർജ്‌ മരിച്ചതാണ്. സ്വന്തമായി സ്ഥലവും വീടുമില്ലാത്ത ഇവർ വാടക വീട്ടിലാണ് കഴിയുന്നത്. വീട്ടു ജോലിയും മറ്റും ചെയ്താണ് ലിസിയും ഏക മകനായ ലിജോയും കഴിഞ്ഞിരുന്നത്. നിർധനരായ ഇവർക്ക് ലിജോയുടെ ചികിത്സക്കായി പണം കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്. അമ്മ ലിസി ജോർജിന്റെ പേരിൽ വണ്ണപ്പുറം ഫെഡറൽ ബാങ്ക് ശാഖയിൽ അക്കൗണ്ട് ഉണ്ട്. നമ്പർ: 18350100015857. െഎഎഫ്എസ് സി കോഡ് എഫ്ഡിആർഎൽ 0001835, ഫോൺ: 9847102697.

Your Rating: