Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്ലാവിൽനിന്നും വീണ് നട്ടെല്ല് തകർന്ന ഗൃഹനാഥൻ സഹായം തേടുന്നു

mathew

പാലാ∙ പ്ലാവിൽനിന്നും വീണ് നട്ടെല്ല് തകർന്ന ഗൃഹനാഥൻ ചികിത്സയ്ക്കായി ഉദാരമതികളുടെ സഹായം തേടുകയാണ്. തീക്കോയി വെള്ളിക്കുളം കിഴക്കേൽ മാത്യു സെബാസ്റ്റ്യനാണ് ഉദാരമതികളുടെ കരുണയ്ക്കായി മനസുതുറക്കുന്നത്. കൂലിപ്പണി ചെയ്ത് കുടുംബം പുലർത്തിയിരുന്ന മാത്യു 2015 ഡിസംബറിൽ ചക്ക പറിക്കാൻ പ്ലാവിൽ കയറിയതാണ്. പ്ലാവിൽ നിന്നും താഴെ വീണ മാത്യുവിന്റെ നട്ടെല്ലിന് സാരമായ തകരാർ സംഭവിച്ചു.

കോട്ടയം മെഡിക്കൽ കോളജിലായിരുന്നു ചികിത്സ. ഓപ്പറേഷൻ നടത്തിയെങ്കിലും അരയ്ക്ക് താഴേയ്ക്ക് പൂർണമായി തളർന്നു. നാട്ടുകാരുടെയും സന്മനസുള്ളവരുടെയും സഹായത്താലാണ് ചികിത്സകൾ നടത്തിയത്. എന്നാൽ ഇപ്പോൾ മൂന്നു പെൺകുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബം ചികിത്സയ്ക്കും നിത്യചെലവിനും ഇപ്പോൾ സന്മനസുള്ളവരുടെ സഹായം തേടുകയാണ്. പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റാൻ ഭാര്യയുടെ സഹായം വേണ്ട അവസ്ഥയാണ്. അതിനാൽ മറ്റ് പണികൾക്ക് പോകാനും സാധിക്കുന്നില്ല.

തുടർചികിത്സയ്ക്കായി വലിയ തുകയാണ് ആവശ്യം. ആയുർവേദ ചികിത്സകൾ നടത്തണമെങ്കിലും പണമാണ് പ്രധാന തടസം. സന്മനസുള്ളവർ സഹായിച്ചാൽ വീണ്ടും എഴുന്നേറ്റ് നടക്കാമെന്നാണ് മാത്യുവിന്റെ പ്രതീക്ഷ. ഇതിനായി തീക്കോയി എസ്ബിടി ശാ‌ഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

Bank: Teekoy SBT
Account No. 67361098305
IFSC SBTR 0000341

Your Rating: