Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വഴിമുട്ടി ജീവിതം; ക്യാൻസർ ബാധിതരായ ദമ്പതികൾ സഹായം തേടുന്നു

sofiamma തോമസ് ജോസഫ്, സോഫിയാമ്മ തോമസ്

കോട്ടയം ∙ ചങ്ങനാശ്ശേരി തൃക്കൊടിത്താനം കോട്ടമുറി മുട്ടത്തേട്ട് വീട്ടിൽ തോമസ് ജോസഫിന്റെയും ഭാര്യ സോഫിയാമ്മയുടെയും ജീവിതം ക്യാൻസറിന്റെ പിടിയിൽ വഴിമുട്ടിയിരിക്കുകയാണ്. കഴിഞ്ഞ ആറു വർഷമായി വിധി ഈ കുടുംബത്തെ വേട്ടയാടുന്നു. 2010 നവംബറിൽ മകൻ സ്റ്റാനി മുങ്ങി മരിച്ചതോടെയാണ് കുടുംബത്തിന്റെ സന്തോഷം കെട്ടടങ്ങിയത്. പിന്നാലെ ഇരുവർക്കും ക്യാൻസർ രോഗം പിടിപെട്ടു.

നേരത്തെ, മനോരമയിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ലഭിച്ച സഹായത്താലാണു ഇതുവരെ ഇവരുടെ ചികിത്സാ ചെലവുകൾ നടന്നത്. നാൾക്കുനാൾ ഇരുവരുടേയും അസുഖം മൂർച്ഛിച്ചു വരുകയാണ്. ചികിത്സക്കായി ഇനിയും ഏറെ പണം ആവശ്യമായി വന്നിരിക്കുന്നു.

ചങ്ങനാശ്ശേരിയിലെ സ്വകാര്യ സ്കൂളിലെ ബസ് ഡ്രൈവറായിരുന്നു തോമസ് ജോസഫ്. ബ്രെയിൻ ട്യൂമർ രോഗത്തെ തുടർന്ന് ജോലിക്കു പോകാൻ കഴിയാതെയായി. ഇപ്പോൾ തിരുവനന്തപുരം ആർസിസിയിൽ ചികിത്സ നടത്തിവരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്നു കാഴ്ച ശക്തി പൂർണമായി നഷ്ടമായ അവസ്ഥയിലാണ്.

ഭാര്യ സോഫിയാമ്മ സ്തന, ശ്വാസകോശ അർബുദത്തിന് ചികിത്സ നടത്തിവരികയാണ്. കോട്ടയം മെഡിക്കൽ കോളജിലെ ചികിത്സയ്ക്കുശേഷം ഇപ്പോൾ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലാണ് ചികിത്സ. ഇരുവരുടെയും ചികിൽസാ ചെലവിനായി ദിവസവും നല്ലൊരു തുക വേണ്ടിവരും. ഓരോ ദിവസവും ജീവിതം മുന്നോട്ട് പോകാൻ ഈ കുടുംബം ബുദ്ധിമുട്ടുകയാണ്. മറ്റുള്ളവർ നൽകുന്ന സഹായത്താലാണ് ഇപ്പോൾ ചികിത്സ മുന്നോട്ടു കൊണ്ടു പോകുന്നത്.

ബാങ്ക് വിവരങ്ങൾ

അക്കൗണ്ട് നമ്പർ– 67067210924
IFSC code - SBTR0000385 State Bank of Travancore Thrikodithanam
ഫോൺ നമ്പർ– 9656476842

വിലാസം

സോഫിയാമ്മ തോമസ്
മുട്ടത്തേട്ട് വീട്
കോട്ടമുറി പി.ഒ
തൃക്കൊടിത്താനം
ചങ്ങനാശ്ശേരി

Your Rating: