Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശെൽവി കാത്തിരിക്കുന്നു, കനിവുള്ളവരുടെ സഹായത്തിനായി...

shelvi

ഏറ്റുമാനൂർ ∙ കാൻസർ എന്ന മാരക രോഗം കുടുംബത്തിലെ ഒരംഗത്തിനാണെങ്കിൽ പോലും ആ കുടുംബത്തെ മുഴുവനായി അത് കാർന്ന് തിന്നുന്നു. ബാധിച്ചയാളിന്റെ ആരോഗ്യത്തേയും കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയേയും ക്രമേണ അതു തകർച്ചയിലേക്ക് നയിക്കും. അതിന് വലിയൊരു ഉദാഹരണമാണ് ശെൽവിയുടെയും കുടുംബത്തിന്റെയും ദാരുണമായ ജീവിത കഥ.

15 വർഷം മുമ്പ് നെഞ്ചിൽ ഒരു ചെറിയ മുഴയുടെ രൂപത്തിലാണ് അർബുദം ശെൽവിയുടെ ശരീരത്തിൽ പ്രത്യക്ഷപ്പെടുന്നത്. പാവപ്പെട്ട കുടുംബാംഗമായ ശെൽവി മറ്റെല്ലാവരേയും പോലെ അതിനൊരു പ്രാധാന്യവും അപ്പോൾ നൽകിയില്ല. പരിശോധനയ്ക്കും ചികിത്സയ്ക്കുമൊക്കെ പോകാൻ പറ്റുന്ന അവസ്ഥയുമായിരുന്നില്ല അവർക്ക്. മൂന്നു മക്കളുള്ള ശെൽവിയുടെ ഭർത്താവ് നേരത്തേ മരിച്ചുപോയി. സ്വന്തമായി വീടില്ല. വർഷങ്ങളായി വാടക വീട്ടിലാണ് താമസം.

മുഴയുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട രോഗം ക്രമേണ മൂർച്ഛിച്ചു. പരിശോധനയും ചികിത്സയുമില്ലാതെ മുന്നോട്ടു പോകാനാവാത്ത നിലയായി. പരിശോധനയിൽ അർബുദത്തിന്റെ വ്യാപ്തി അപ്പോഴേക്കും ശസ്ത്രക്രിയയല്ലാതെ മറ്റു മാർഗമില്ലാത്ത അവസ്ഥയിലെത്തിയിരുന്നു. ഒരു സ്തനം നീക്കം ചെയ്തു. എന്നിട്ടും പരിഹാരമാകാതെ കാൻസർ നെഞ്ചിൽ മുഴുവനായി പടരുകയാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പു നൽകി.

കീമോ തെറാപ്പി, റേഡിയേഷൻ, മരുന്ന് തുടങ്ങിയവ അടിയന്തിരമായി വേണം. അല്ലെങ്കിൽ ജീവിതം ഇനിയെത്ര നാൾ എന്ന് പറയാൻ പറ്റാത്ത അവസ്ഥ. വിവാഹിതനായ മൂത്ത മകന്റെ തുച്ഛമായ വരുമാനം ആഹാരത്തിനും വീട്ടുവാടകയ്ക്കും തികയുന്നില്ല. ഈ നിലയിൽ ചികിത്സയ്ക്ക് വേണ്ടിവരുന്ന പതിനായിരങ്ങൾ ശെൽവിയുടെ വീട്ടുകാർക്ക് ചിന്തിക്കാൻ പോലും കഴിയില്ല. ശെൽവിയുടെ മുന്നോട്ടുള്ള നാളുകൾ ജീവിതത്തിനും മരണത്തിനുമിടയിൽ വഴിമുട്ടി നിൽക്കുകയാണ്.

കനിവുള്ളവരുടെ സഹായം മാത്രമേ ഇനി ഏക പ്രതീക്ഷയുള്ളു. കരുണ വറ്റാത്ത സമൂഹത്തിൽ നിന്നും നന്മയുടെ കിരണങ്ങൾ തങ്ങളുടെ ജീവിതത്തിലും തെല്ലു പ്രകാശമേൽക്കുമെന്ന പ്രത്യാശയോടെ കാത്തിരിക്കുകയാണ് ശെൽവിയും മക്കളും. ശെൽവിയുടെ കുടുംബത്തിന് തുണയേകാൻ സഹായങ്ങൾ ഇനി പറയുന്ന വിലാസത്തിലേക്ക് ദയവായി അയയ്ക്കുക.

ശെൽവി സുകുമാരൻ
സൂര്യ,
വി കെ ബി റോഡ്
ഏറ്റുമാനൂർ പി ഒ
കോട്ടയം 686631.
ഫോൺ. 9847830391

അക്കൗണ്ട് നമ്പർ- 67250322898
IFSC Code : SBTR 0000114
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, ഏറ്റുമാനൂർ 

Your Rating: