Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്യാൻസർ ബാധിച്ച വീട്ടമ്മ ചികിത്സയ്ക്കായി സഹായം തേടുന്നു

Chinnamma

കൂത്താട്ടുകുളം∙ ആന്തരാവയവത്തിന് ക്യാൻസർ ബാധിച്ച വീട്ടമ്മ ചികിത്സയ്ക്കായി സുമനസുകളുടെ കനിവ് തേടുന്നു. പാലക്കുഴ കോളാപ്പിള്ളിൽ ചെല്ലപ്പന്റെ ഭാര്യ ചിന്നമ്മ (56) യാണ് തുടർചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്നത്.

ഒന്നേകാൽ വർഷം മുൻപാണ് ചിന്നമ്മയിൽ രോഗം സ്ഥിരീകരിച്ചത്. എറണാകുളം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയും തുടർന്ന് റേഷിഡേഷൻ, കീമോതെറാപ്പി എന്നിവയും നടത്തി. മരുന്നിനും തുടർ ചികിത്സയ്ക്കുമായി നല്ല തുക ചെലവാകുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ കാരുണ്യ ചികിത്സാ സഹായ പദ്ധതിയിൽ നിന്ന് സഹായം ലഭിച്ചിരുന്നെങ്കിലും മൂന്നു മാസമായി അത് മുടങ്ങിയിരിക്കുകയാണ്.

പാലക്കുഴ മൃഗാശുപത്രിക്ക് സമീപമുള്ള വീട്ടിൽ ചെല്ലപ്പനും ചിന്നമ്മയും മാത്രമാണ് താമസം. തയ്യൽതൊഴിലാളിയായിരുന്ന ചെല്ലപ്പൻ ഓട്ടോറിക്ഷ വാങ്ങിയെങ്കിലും ഇപ്പോൾ ഓട്ടത്തിന് പോകാൻ കഴിയുന്നില്ല. മറ്റു വരുമാനമാർഗങ്ങളുമില്ല. കനിവുള്ളവരുടെ സഹായഹസ്തങ്ങൾക്ക് കാത്തിരിക്കുകയാണ് ഈ കുടുംബം.

Chellappan

Phone- 98466 93853

Account Number: 446602010008081

Union Bank Palakuzha Branch

IFSC UBINO544663

Your Rating: