പാലാ∙ രാമപുരം വെള്ളിലാപ്പള്ളി മരങ്ങാട്ടു പിഴക് തഴവയലിൽ പി. എസ്. ദാസ് (58) കാൻസർ രോഗ ചികിത്സയ്ക്കായി സഹായം തേടുന്നു. ടാപ്പിങ് തൊഴിലാളിയായ ദാസിന് രോഗം വന്നതോടെ ജോലിക്കു പോകാൻ പറ്റാത്ത അവസ്ഥയാണ്. പ്രാരംഭ ചികിത്സയുടെ ഭാഗമായി റേഡിയേഷൻ ആരംഭിച്ചു.
റേഡിയേഷനും അനുബന്ധ ചികിത്സകൾക്കുമായി ഭീമമായ തുക ചിലവാകും. സ്വന്തമായി വീടും സ്ഥലവുമില്ല. വാടകയ്ക്കാണ് താമസം. മാസം 3000 രൂപ വാടക നൽകണം. നിത്യചെലവുകൾക്കു പോലും ബുദ്ധിമുട്ടായിരിക്കേ തുടർ ചികിത്സകൾക്കു എങ്ങനെ പണം കണ്ടെത്തുമെന്ന ആശങ്കയിലാണ് ദാസും കുടുംബവും.
ഇതിനു പുറമേ ഭാര്യയുടെ അസുഖവും ഈ കുടുംബത്തെ വലച്ചിരിക്കയാണ്. ഭാര്യയ്ക്കു നട്ടെല്ലിനു തകറാർ ഉണ്ടായിരുന്നു. ഓപ്പറേഷനു വിധേയമാക്കിയിട്ടു കുറച്ചു നാളേയായിട്ടുള്ളു. ഇവർക്കും തുടർ ചികിത്സയും മരുന്നുകളും ആവശ്യമായി വന്നിരിക്കയാണ്. സന്മനസുള്ളവരുടെ സാമ്പത്തിക സഹായം ഉണ്ടെങ്കിൽ മാത്രമേ ഇവർക്കു ഇനിയും ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ കഴിയു.
മേൽവിലാസം: ടി.എസ്. ദാസ്,
തഴവയലിൽ,
പിഴക് (പി.ഒ),
പാലാ. ഫോൺ: 9496913389.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ :
എസ്ബിടി മേലുകാവുമറ്റം ശാഖ.
അക്കൗണ്ട് നമ്പർ: 67314268161.
ഐഎഫ്എസ് കോഡ്: എസ്ബിടിആർ 0000138.