Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപിന് ജീവിക്കാൻ സുമനസ്സുകളുടെ സഹായം വേണം

dileep-kumar

കൂരോപ്പട(കോട്ടയം)∙ അപകടങ്ങൾ പതിവായി വേട്ടയാടിക്കൊണ്ടിരിക്കുന്ന ദീപസദനം ദിലീപ് കുമാർ (34) തലച്ചോറിനുണ്ടായ ഗുരുതര അസുഖത്തെ തുടർന്നു ചികൽസചിലവ് കണ്ടെത്താനാകാതെ ദുരിതത്തിൽ. സ്വകാര്യകമ്പനിയിൽ ജീവനക്കാരനായ ദിലീപ് രണ്ടു വർഷം മുമ്പ് അപകടത്തെ തുടർന്നു വലതു കാൽ ഒടിഞ്ഞു. ഇതിൽ നിന്നു മോചിതനായി വന്നപ്പോൾ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ വാഹനമിടിച്ച് ഇടതുകാൽ ഒടിഞ്ഞു.

രണ്ട് അപകടങ്ങളിൽ നിന്നു മോചിതനായി വീണ്ടും പിച്ചവെക്കുമ്പോഴാണ് വിധി വീണ്ടും മുറിവേൽപ്പിച്ചത്. തലച്ചോറിനുണ്ടായ ഗുരുതര അസുഖത്തെ തുടർന്നു വീഴുകയായിരുന്നു. വൈക്കത്ത് ആശുപത്രിയിൽ ചികൽസയിൽ കഴിയുന്ന ദിലീപിനു അടിയന്തിര ശസ്ത്രക്രിയകൾ ആവശ്യമാണ്. അഞ്ച് ലക്ഷം രൂപ ചികൽസ ചിലവ് കണ്ടെത്തണം. ആകെ അഞ്ച് സെന്റ് ഭൂമിയും പ്രായമേറിയ മാതാപിതാക്കളുമാണ് വീട്ടിലുള്ളത്.

ബന്ധുജനങ്ങളുടെയും സുഹൃത്തുക്കളുടേയും സഹായത്തിലാണ് ഇതുവരെ ചികൽസ ചിലവ് കണ്ടെത്തിയത്. സന്മനസുള്ളവരുടെ സഹായം ഉണ്ടെങ്കിലെ ഇവർക്കു പിടിച്ചു നിൽക്കാനാകു. അതിനായി പ്രാർഥനയോടെ കാത്തിരിക്കുകയാണ്. എസ്ബിടികൂരോപ്പട ബ്രാഞ്ചിൽ പിതാവ് നാരായണൻനായരുടെ പേരിൽ അക്കൗണ്ട് ആരംഭിച്ചിച്ചിട്ടുണ്ട്.

അക്കൗണ്ട് നമ്പർ – 67021084843

ഐഎഫ്എസ് സി കോഡ്–എസ്ബിടി ആർ 0000363.

ഫോൺ നമ്പർ– 9048867401.

Your Rating: