Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകളുടെ ചികിൽസയ്ക്ക് അമ്മ സഹായം തേടുന്നു

ellayarani

തൊടുപുഴ ∙ മകളുടെ ചികിൽസയ്ക്ക് വഴിയില്ലാതെ സുമനസ്സുകളുടെ സഹായം തേടുകയാണ് ഒരമ്മ. നട്ടെല്ലിനു മുഴയുമായാണ് ഇളയറാണി എന്ന കുഞ്ഞ് ജനിച്ചത്. അഞ്ചു മാസം പ്രായമുള്ളപ്പോൾ കോട്ടയം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ചെയ്ത് മുഴ നീക്കം ചെയ്തു. ഇതിനുശേഷം തുടർച്ചയായി ചികിൽസ നടത്തിവരികയായിരുന്നു. തുടർന്ന് വയറിനകത്ത് പ്ലാസ്റ്റിക് സർജറി നടത്തി. തുടർച്ചയായി നാലു വര്‍ഷം അതിനുളള മരുന്ന് കഴിച്ചു.

ഇതുകഴിഞ്ഞ് ജന്മനാ വലതുകാലിൽ ഉണ്ടായിരുന്ന വളവ് മെഡിക്കൽ കോളജിൽതന്നെ ശസ്ത്രക്രിയ നടത്തി. അതിനുശേഷം വൃക്കയിൽ ചില തകരാറുകൾ കണ്ടെത്തിയതിനാൽ അതിനും ശസ്ത്രക്രിയ നടത്തി. അതുകഴിഞ്ഞ് ജന്മനാ ഇടതുകാലിൽ ഉണ്ടായിരുന്ന വളവ് മാറ്റാനായി ശസ്ത്രക്രിയ ചെയ്തു. ഇതിനൊക്കെ ഇപ്പോഴും മരുന്ന് കഴിക്കുകയാണ്.

ഭര്‍ത്താവ് മരിച്ചു പോയതിനാൽ ഇളയറാണിയുടെ അമ്മയാണ് ചികിൽസയ്ക്കായുള്ള പണം കണ്ടെത്തുന്നത്. മാസംതോറും ചികിൽസയ്ക്കായി നല്ലൊരു തുക വേണ്ടിവരുന്നുണ്ട്. മകളുടെ ജീവൻ നിലനിർത്താൻ ഉദാരമതികളുടെ സഹായം അഭ്യർഥിക്കുകയാണ് ഇളയറാണിയുടെ അമ്മ.

Account Number– 67181266137
IFSC Code- SBTR0000126
SBT, Vandiperiyar
Mobile – 9744973692 

Your Rating: