അയിരൂർ∙ മതാപ്പാറ കുറവരയിൽ കെ.ആർ. ഗീതാകുമാരി(48) വൃക്കയ്ക്കുള്ളിലെ മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാൻ പണമില്ലാതെ ക്ലേശിക്കുന്നു. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത ഗീത ഉപജീവനത്തിനു പോലും മറ്റുള്ളവരെ ആശ്രയിക്കുകയാണ്.
കടുത്ത നടുവേദനയും വയറു വേദനയുമായി ആശുപത്രിയിലെത്തിയപ്പോഴാണ് വൃക്കയ്ക്കുള്ളിൽ മുഴ ഉള്ളതായി ഡോക്ടർമാർ സ്ഥിരീകരിച്ചത്. കോട്ടയം മെഡിക്കൽ കോളജിലെ ചികിൽസയിലാണ് ഇവർ. ഒരു മാസം മരുന്നിനു തന്നെ നല്ലൊരു തുക വേണം.
ഭർത്താവും മക്കളും ഉപേക്ഷിച്ച ഗീതാകുമാരി വീടുകളിൽ ജോലി ചെയ്താണ് ജീവിക്കുന്നത്. രോഗം മൂലം ഇപ്പോൾ ജോലി ചെയ്യാനും കഴിയുന്നില്ല. ചികിൽസ സഹായത്തിനായി സ്റ്റേറ്റ് ബാങ്ക് ട്രാവൻകൂർ അയിരൂർ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ: 67353471823. ഐഎഫ്എസ്‍സി കോഡ്: എസ്ബിടിആർ0000083. ഫോൺ: 9526511894.