Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരു വൃക്കകളും തകരാറിലായ യുവതി ചികിത്സാ സഹായം തേടുന്നു

geethu

തൊടുപുഴ∙ മൂന്നു വർഷമായി ഇരു വൃക്കകളും തകരാറിലായ നിർധന യുവതി ചികിത്സാ സഹായം തേടുന്നു. വെങ്ങല്ലൂർ കല്ലോലിക്കൽ പരേതയായ രാധയുടെ മകൾ കെ.സി. ഗീതു(26)വാണ് സുമനസുകളുടെ സഹായം തേടുന്നത്. ആറു വർഷമായി വൃക്ക രോഗത്തിനു ചികിത്സയിലായ ഗീതുവിന് മൂന്നു വർഷമായി ഡയാലിസിസ് ചെയ്തു വരികയാണ്.

ആഴ്ചയിൽ മൂന്നു തവണ ഡയാലിസിസ് ചെയ്യണമെന്നാണു തൊടുപുഴയിലെ സ്വകാര്യ ആശുപത്രി അധികൃതർ നിർദേശിച്ചിരിക്കുന്നത്. ഒരു ഡയാലിസിസിന് 1050 രൂപയാണു ചെലവു വരുന്നത്. നിർധന കുടുംബമാണ് ഗീതുവിന്റേത്. മാതാവിന്റെ സഹോദരി ശാരദയ്ക്കൊപ്പമാണു ഗീതു താമസിക്കുന്നത്. നാട്ടുകാരുടെ സഹായത്തോടയാണു ഇത്രയും നാൾ ചികിത്സ നടത്തിയിരുന്നത്.

അടിയന്തരമായി വൃക്ക മാറ്റിവയ്ക്കണമെന്നാണു നിർദേശിച്ചിരിക്കുന്നത്. ഇതിനായി കാശില്ലാതെ ബുദ്ധിമുട്ടുകയാണ് ഗീതു. ഗീതുവിന്റെ സഹായാർഥം തൊടുപുഴ നഗരസഭ കൗൺസിലർ ജിഷ ബിനു കൺവീനറായി ചികിത്സാ സഹായ സമിതി രൂപീകരിച്ചു. എസ്ബിടി തൊടുപുഴ ശാഖയിൽ അക്കൗണ്ടു തുറന്നു(നമ്പർ 67243271262). ഐഎഫ്എസ് സി കോഡ്: എസ്ബിടിആർ000155.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.