Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിഡ്നി രോഗം യുവതി ചികൽസാ സഹായം തേടുന്നു

girija-26-11-15

കൂരോപ്പട ∙ ഗുരുതര കിഡ്നി രോഗത്തെ തുടർന്നു ചികൽസയിൽ കഴിയുന്ന യുവതി ചികൽസ സഹായം കണ്ടെത്താനാകാതെ വിഷമത്തിൽ. മാടപ്പാട് മുത്തനോലിൽ മനോജിന്റെ ഭാര്യ ഗിരിജയാണ് കഴിഞ്ഞ മൂന്നുവർഷമായി ചികൽസയിൽ. സാമ്പത്തിക ബുദ്ധിമുട്ടുകളും വിഷമതകളും നിറഞ്ഞ ഇവരുടെ കുടുംബത്തിനു നാട്ടുകാരുടേയും സന്നദ്ധരായവരുടേയും സഹായ ഹസ്തങ്ങൾ മാത്രമാണ് പ്രതീക്ഷ.

ഭർത്താവിനു കാഴ്ചശക്തിയുടെ പ്രശ്നങ്ങൾ ഉള്ളതിനാൽ ജോലിക്കു പോകാൻ സാധിക്കുന്നില്ല. പ്രായമായ മാതാപിതാക്കളും വീട്ടിലുണ്ട്. മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികൽസയിൽ തുടരുകയാണ് ഇവർ. കാരുണ്യമതികളുടെ സഹായം തുടർചികൽസക്കായി ലഭിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണിവർ.

മേൽവിലാസം

മനോജ് ,

മുത്തനോലി,

മാടപ്പാട് പിഒ,

കൂരോപ്പട

അക്കൗണ്ട് നമ്പർ— 67268676271.

എസ്ബിടി കൂരോപ്പട ബ്രാഞ്ച്.

എഎഫ്എസ്സെി കോഡ് — എസ്ബിടിആർ0000363.