Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നു വയസുകാരൻ തുടർ ചികിൽസയ്ക്ക് സഹായം തേടുന്നു

goury-nandan

തൊടുപുഴ ∙ ഹൃദയ വാൽവിനും മൂത്ര നാളത്തിനും തകരാർ പിടിപെട്ട് ചികിൽസയിൽ കഴിയുന്ന മൂന്നു വയസുകാരന്റെ തുടർ ചികിൽസയ്ക്ക് ഉദാരമതികളിൽ നിന്നും സഹായം തേടുന്നു. കരിങ്കുന്നം വടക്കുംമുറി വലിയപാറയിൽ സുനിലിന്റെ മകൻ ഗൗരി നന്ദന്റെ ചികിൽസയ്ക്കാണ് മാതാപിക്കൾ സഹായം അഭ്യർഥിക്കുന്നത്.

ഗൗരി നന്ദന് ജന്മനാ തന്നെ ഹൃദയ വാൽവിന് ദ്വാരവും വാൽവ് ചുരുങ്ങുന്ന അസുഖവും ഉണ്ടായിരുന്നു. ഇതിനു പുറമെ കിഡ്നിക്കും തകരാറുണ്ടായിരുന്നു. ഇതേത്തുടർന്ന് മൂത്രം തുടർച്ചയായി പൊയ്ക്കൊണ്ടിരിക്കുന്ന അസുഖവും ഉണ്ട്. ഇതിനിടെ ഹൃദയത്തിന്റെ അസുഖത്തിനായി സർജറി കഴിഞ്ഞു. നിയന്ത്രണമില്ലാതെ മൂത്രം പോകുന്നതിന് ഇനിയും ഒരു ശസ്ത്രക്രിയ വേണം. ഒരു മാസത്തിനകം ശസ്തക്രിയ നടത്തണണെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.

ഇതിനായി നല്ലൊരു തുക ആവശ്യമാണ്. പെയിന്റിങ് തൊഴിലാളിയായ സുനിലിന് ഈ തുക കണ്ടെത്താൻ സാധിക്കാത്ത അവസ്ഥയാണ്. ഇതിനായി ഉദാരമതികളിൽ നിന്നും സഹായം അഭ്യർഥിക്കുകയാണ് ഈ കുടുംബം. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ കരിങ്കുന്നം ശാഖയിൽ സുനിലിന്റെ പേരിൽ അക്കൗണ്ട് ഉണ്ട്.

അക്കൗണ്ട് നമ്പർ– 67175550718.

എഎഫ്എസ് സി കോഡ് എസ്ബിടിആർ 0000224.

ഫോൺ: 9744909740.

Your Rating: