Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോയ് മത്തായിയെ സഹായിക്കാം

joymathai

ഒരു നിർധന കുടുംബത്തെ അപകടത്തിന്റെ രൂപത്തിൽ വിധി വേട്ടയാടുന്ന കാഴ്ച കാണണമെങ്കിൽ കോട്ടയം അച്ചിക്കൽ സ്വദേശി ജോയ് മത്തായിയുടെ ഭവനത്തിലേക്ക് വരാം. മരം വെട്ടു തൊഴിലാളിയായ ജോയ് മരത്തിൽ നിന്നു താഴെ വീണ് നട്ടെല്ലിന് സാരമായി പരുക്കേറ്റ് തളർന്ന് കിടപ്പാണ്. പ്രാഥമിക ആവശ്യങ്ങൾ പോലും പരസഹായമില്ലാതെ ചെയ്യാൻ സാധിക്കില്ല. ശുശ്രൂഷകൾ ഏറ്റെടുത്തിരിക്കുന്ന ഭാര്യയ്ക്ക് ജോലിക്കു പോകാനും നിവൃത്തിയില്ല. രണ്ടു പെൺമക്കളുടെ പഠനം മുന്നോട്ടുകൊണ്ടു പോകാൻ യാതൊരു മാർഗവും കാണാതെ നട്ടം തിരിയുകയാണ് ഈ കുടുംബം.

മെഡിക്കൽ കോളജ് ആശുപത്രിയിൽ മാസങ്ങളോളം കഴിഞ്ഞെങ്കിലും ഇപ്പോഴും നല്ലൊരു തുക മരുന്നുകൾക്കായി ആവശ്യമുണ്ട്. ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായഹസ്തങ്ങളുടെ പരിധികളവസാനിക്കുന്നത് സങ്കടത്തോടെ കണ്ട് നിൻക്കാനേ ഇവർക്ക് കഴിയുകയുള്ളൂ. ഒരു കുടുംബത്തെ കടക്കെണിയിൽനിന്ന് രക്ഷിക്കാൻ, വേദനയ്ക്കിടയിൽ ഒരിറ്റ് സാന്ത്വനമേകാൻ വായനക്കാരുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജോയ്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മോനിപ്പള്ളി ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. a/c no: 0762053000001020; ifsc code:SIBL0000762 ഫോൺ: 9605898964

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.