Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തളർന്നുപോയ കുടുംബനാഥൻ: ഈ കുടുംബത്തിനു വേണം കൈതാങ്ങ്

kujumon-meenadam-charity

മരത്തിൽ നിന്ന് വീണ് പരുക്കേറ്റ് രണ്ട് മാസമായി അബോധാവസ്ഥയിൽ കഴിയുന്ന കോട്ടയം മീനടം കൃഷ്ണൻപറമ്പിൽ കുഞ്ഞുമോന്റെ(ചാക്കോ–60)കുടുംബത്തിന് വേണ്ടത് സമൂഹത്തിന്റെ കൈതാങ്ങാണ്. കഴിഞ്ഞ നവംബർ 11 നാണ് മരത്തിൽ നിന്ന് വീണ് പരുക്കേറ്റ് കുഞ്ഞുമോനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരംവെട്ട് തൊഴിലാളിയായ കുഞ്ഞുമോൻ പ്ലാവ് മുറിക്കുന്നതിനിടെയാണ് വീണ് പരുക്കേറ്റത്.

നട്ടെല്ലിന് പരുക്കേറ്റ കുഞ്ഞുമോൻ ഇപ്പോഴും അബോധാവസ്ഥയിലാണ്. ഡിസംബർ ആറുവരെ മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു. തുടർന്നാണ് പാമ്പാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. ഇപ്പോൾ പാമ്പാടി ആശുപത്രിയിലും അബോധാവസ്ഥയിൽ തന്നെ തുടരുകയാണ്. രണ്ട് മക്കളും ഭാര്യയും അടങ്ങുന്നതാണ് കുഞ്ഞുമോന്റെ കുടുംബം. ഒരുമകൻ അപസ്മാര രോഗിയായതിനാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസ തുടരുകയാണ്.

മൂത്ത മകൻ റെജിമോൻ കൂലിവേല ചെയ്താണ് കുഞ്ഞുമോന്റെ ചികിൽസയും കുടുംബവും നോക്കുന്നത്. എന്നാൽ ഇതുവരെ 50,000 രൂപ കുഞ്ഞുമോന്റ ചികിൽസയ്ക്ക് ചെലവായി. ഇനിയും മുന്നോട്ട് ചികിൽസിക്കാൻ ഈ കുടുംബത്തിന് മാർഗമില്ല. ആകെയുള്ള ഏഴ് സെന്റ് സ്ഥലം പണയപ്പെടുത്തിയാണ് ഇതുവരെ ചികിൽസ നടത്തിയത്. ഇനിയും എങ്ങനെ ചികിൽസയ്ക്ക് പണം കണ്ടെത്തുമെന്ന് ഈ കുടുംബത്തിന് അറിയില്ല. ഇനിയും പ്രതീക്ഷ നല്ലവരായ ജനങ്ങളുടെ സഹായം മാത്രമാണ്.

കുഞ്ഞുമോന്റെ ഭാര്യയുടെ വിലാസം

ത്രേസ്യാമ്മ ചാക്കോ, കൃഷ്ണൻപറമ്പിൽ, മീനടം, പാമ്പടി, കോട്ടയം.

ബാങ്ക്

എസ്ബിടി മീനടം ബ്രാഞ്ച്. ബാങ്ക് അക്കൗണ്ട് നമ്പർ: 67348561384. ഐഎഫ്എസ്‌സി കോഡ്: എസ്ബിടിആർ0000485.

ഫോൺ: 9846891410(മകൻ റെജിമോൻ).

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.