Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു കുടുംബം മുഴുവൻ രോഗദുരിതത്തില്‍, ഇവരെ സഹായിക്കില്ലേ?

Mariyamma

ചേർത്തല ∙ പേരക്കുട്ടിക്ക് ബ്ളഡ് കാൻസർ, കിഡ്നി ദാനം ചെയ്ത് അരയ്ക്ക് താഴോട്ട് തളർന്നുപോയ മകൻ.. വിധിയുടെ ക്രൂരത ഒടുവിൽ അമ്മയെയും ഹൃദയരോഗമായി തളർത്തിയിരിക്കുന്നു. ചേർത്തല നഗരസഭ മൂന്നാം വാർഡ് വലിയവീട്ടിൽ ദേവസ്യാ ഭാര്യ മറിയാമ്മ(65)യാണ് സാമ്പത്തിക പരാധീനത കാരണം ചികിൽസ നടത്തുവാൻ കഴിയാതെ വിഷമിക്കുന്നത്. അഞ്ച് സെന്റിലെ കൂരയിലാണ് കുടുംബത്തിന്റെ താമസം. മറിയാമ്മയുടെ മകൻ ഔസേഫിന്റെ നാല് വയസുള്ള മകൾ അനുമോൾക്കാണ് ബ്ളഡ് കാൻസർ രോഗം ബാധിച്ചത്.

സാമ്പത്തികമായി ഏറെ വിഷമിച്ച കുടുംബത്തിന് നാട്ടുകാരനായ ഒരാൾ സഹായിക്കുവാൻ തയ്യാറായി. എന്നാൽ അധികം വൈകാതെ ഇദ്ദേഹത്തിന് കിഡ്നി തകരാറുണ്ടാകുകയും ഔസേഫിന്റെ കിഡ്നി ഇദ്ദേഹത്തിന് ദാനം ചെയ്യുകയും ചെയ്തു. എന്നാൽ ശസ്ത്രക്രിയിലെ പിഴവോ , വിധിയോ ഇതോടെ ഔസേഫിന്റെ അരയ്ക്ക് താഴോട്ട് തളർന്നു. ഏറെ നാളായി ചികിൽസയിലാണ്. ഇപ്പോൾ ചെറുതായി നടക്കുവാൻ കഴിയുമെന്നു മാത്രം. വിധിയുടെ ക്രൂരത പിന്നെയും തുടർന്നു. ഔസേഫിന്റെ ഭാര്യ ബീനയുടെ ശരീരത്തിലെ രക്ത കുഴലുകൾ ചുരുങ്ങുന്ന രോഗം ബാധിച്ചു.

എറണാകുളത്തെ ആശുപത്രിയിൽ ചികിൽസയിലുള്ള ബീന ഇനിയും രോഗത്തിൽ നിന്നു മോചിതയായിട്ടില്ല. സമീപത്തെ സഹകരണ ബാങ്കിൽ അഞ്ച് സെന്റ് കിടപ്പാടം പണയം വച്ച് എടുത്ത രണ്ട് ലക്ഷം രൂപ പലിശ സഹിതം മൂന്നുലക്ഷത്തോളം രൂപയായി ജപ്തി നോട്ടീസ് അയച്ചിരിക്കുകയാണ്. പൊതുമേഖല ബാങ്കിൽ പണയം വച്ച സ്വർണ്ണാഭരണങ്ങളും നഷ്ടപ്പെടുന്ന സ്ഥിതിയിലാണ്. ആകെ ദുരിതത്തിലായ കുടുംബത്തിലേക്ക് വീണ്ടും വിധിയുടെ വേട്ടയാടലുണ്ടായി.

ശാരീരിക അവശതകളെ തുടർന്ന് പരിശോധന നടത്തിയ മറിയാമ്മയ്ക്ക് ഹൃദയകുഴലുകളിൽ നാല് ബ്ളോക്കുകളുള്ളതായി കണ്ടെത്തിയിരിക്കുകയാണ്. അടിയന്തിര ശസ്ത്രക്രിയ്ക്ക് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും ആവശ്യമായ പണം അടയ്ക്കുവാൻ കഴിയാത്തതിനാൽ നീണ്ടുപോവുകയാണ്. ദുരിതമൊഴിയാതെ വലയുന്ന കുടുംബത്തെ സഹായിക്കുവാൻ സന്മനസുള്ളവർ മറിയാമ്മയുടെ മകൻ വി.ഡി.ആന്റണിയുടെ പേരിൽ എസ്ബിഐ ബാങ്കിൽ തുടങ്ങിയിട്ടുള്ള അക്കൗണ്ടിലേക്ക് സഹായങ്ങൾ അയക്കുക.

SBI, CHERTHALA

A/C- 30277657274.

IFSC- SBIN0005046

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.