Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാരകമായ ഹൃദയരോഗം, മോഹനൻ ചികിൽസയ്ക്ക് സഹായം തേടുന്നു

T N Mohanan

ഒരു കൊച്ചുകുടുംബത്തിന്റെ നാഥനായി, സന്താഷവാനായി ജീവിച്ചുപോരുമ്പോഴാണ് വിധി മോഹനനെ വേട്ടയാടിയത്. മാരകമായ ഹൃദയരോഗത്തിന്റെ പിടിയിൽ പെട്ട് നട്ടം തിരിയുന്ന ടി എൻ മോഹനൻ മരപ്പണി ചെയ്താണ് ജീവിച്ചിരുന്നത്. കോട്ടയം മറിയപ്പള്ളി സ്വദേശിയാണ്.

ആറു മാസങ്ങൾക്ക് മുൻപ് ഒരു ഹൃദയസ്തംഭനത്തിലൂടെയായിരുന്നു തുടക്കം. ഹൃദയം തകരാറിലാണെന്നും നല്ല ചികിത്സാചിലവ് വേണമെന്നും പറഞ്ഞ ഡോക്ടർമാർ ഒരു കാര്യം കൂടി ഓർമ്മിപ്പിച്ചു. കാർപ്പെന്റർ ജോലി ചെയ്യുന്നതിനാൽ രോഗം ഗുരുതരമാവുമെന്ന്.

ജോലി ചെയ്യാൻ നിവൃത്തിയില്ലാതെയാണ് ഇപ്പോൾ ജീവിതം തള്ളിനീക്കുന്നത്. മക്കളില്ലാത്ത, അവശനിലയിൽ കഴിയുന്ന ഭാര്യ മാത്രം കൂട്ടുള്ള മോഹനനെ കാണാൻ പണം കടം കൊടുത്തവർ മത്രമേ വരാറുള്ളൂ. കോട്ടയം മെഡിക്കൽ കോളജിലെ ചികിൽസയ്ക്ക് ഒരു ലക്ഷത്തോളം രൂപ ഇപ്പോൾ ചിലവായി. കടം വാങ്ങാനുള്ള എല്ലാ വഴികളും അടഞ്ഞതിനാൽ വായനക്കാരുടെ സഹായഹസ്തം ഒരുപക്ഷേ മോഹനന് ജീവിതം തിരികെ നൽകിയേക്കാം.

പള്ളം ബ്രാഞ്ചിലെ എസ്ബിടി അക്കൗണ്ട് നമ്പർ: 67247026656 [ifsc code SBTR0000217] phone: 9349428962.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.