Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തണലേകാൻ കൈകോർക്കാം

nallapadam-nidhi

നോവും ഇരുളും പടർന്ന വഴികളിൽ നമ്മുടെ കനിവൂറുന്ന വാക്കും സ്നേഹസഹായവും കാത്തിരിക്കുകയാണ് അവർ. കാസർകോട്ടെ എൻഡോസൾഫാൻ ദുരിതമേഖലയിലെ കുട്ടികൾ, ‘ഈ പൂക്കളും വിരിയട്ടെ’ എന്ന മനോരമ പരമ്പരയിലൂടെ നമ്മൾ പരിചയപ്പെട്ട കൂട്ടുകാർ...

നാം പങ്കിടുന്ന ജീവിതഭാഗ്യങ്ങൾ കൈവിട്ടുപോയവർ. നാം പഠിച്ചു മിടുക്കരായി ഡോക്‌ടറോ എൻജിനിയറോ ഒക്കെയാ‌കാൻ ശ്രമിക്കുമ്പോൾ, അവരെ ഡോക്‌ടറെ കാണിക്കാനോ സ്കൂളിലെത്തിക്കാനോ ആരെങ്കിലും ഈ വഴി വന്നിരുന്നെങ്കിൽ എന്നു സങ്കടപ്പെടുന്നു അവരുടെ കുടുംബങ്ങൾ.

അവരിൽ പലരും ഇന്നുവരെ ചിരിച്ചിട്ടേയില്ലെന്നത് അതിശയോക്തിയല്ല. അവരുടെ കുട്ടിക്കാലത്തിന്റെ നിറങ്ങളത്രയും മാഞ്ഞുപോയിരിക്കുന്നു. അങ്ങനെ നൂറുകണക്കിന് ‘എൻഡോസൾഫാൻ കുട്ടികൾ’.

അവർക്കായി എന്തു ചെയ്യാനാവും?

നമുക്കൊരുമിക്കാം; അവരെ ചേർത്തു പിടിക്കാൻ, അവർക്ക് അഭയത്തിന്റെ കൂടാരമൊരുക്കാൻ. അതിനായുള്ള ശ്രമങ്ങൾക്ക് മനോരമ ‘നല്ല പാഠം’ ഇന്നു തുടക്കമിടുകയാണ്. എൻഡോസൾഫാൻ ദുരിതമേഖലയിലെ കുട്ടികളുടെ ജീവിതനിലവാരമുയർത്താനുള്ള നിധി സ്വരൂപിക്കാനായി മനോരമ ‘നല്ല പാഠ’ത്തിന്റെ പേരിൽ കണ്ണൂർ എസ്ബിടി പിഎസ്ബി ബ്രാഞ്ചിൽ തുടങ്ങിയ അക്കൗണ്ടിലേക്ക് സംഭാവനകൾ അയയ്ക്കാം. കേരളത്തിലെ എല്ലാ സ്കൂൾ കുട്ടികളെയും അധ്യാപകരെയും ഈ സ്നേഹസംരംഭത്തിലേക്ക് നല്ല പാഠം ക്ഷണിക്കുന്നു. ഒപ്പം, ഈ കാരുണ്യനിധിയിലേക്ക് പത്തു ലക്ഷം രൂപ മലയാള മനോരമയും ചേർത്തുവയ്ക്കുന്നു. പ്രിയ വായനക്കാർക്കും ഈ നന്മയിൽ പങ്കാളികളാകാം. ആ ചിരികൾ നമ്മൾക്കു വീണ്ടെടുക്കാം.

∙ സംഭാവനകൾ അയയ്ക്കേണ്ടത്

Account No. 67336962164, Bank Branch - SBT PSB Kannur , IFS Code - SBTR0000879

∙ മലയാള മനോരമയുടെ യൂണിറ്റ് ഓഫിസുകളിൽ നേരിട്ടും സബ് ഓഫിസുകളിൽ ചെക്കായും സംഭാവനകൾ എത്തിക്കാം.

∙ ചെക്കുകൾ Nallapaadam എന്ന പേരിൽ

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.