Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകന്റെ ചികിൽസയ്ക്ക് സഹായം തേടുന്നു

Charity

കോട്ടയം ∙ ശാരീരികമായും മാനസികമായും രോഗാവസ്ഥയിലായ മകന്റെ ചികിത്സയ്ക്കും എംഎസ്‍സിക്കും 10-ാം ക്ലാസിലും പഠിക്കുന്ന പെൺമക്കളുെട തുടർപഠനത്തിനും രോഗം മൂലം ജോലി ചെയ്യാനാവാത്ത കുടുംബനാഥൻ സുമനസ്സുകളുടെ സഹായം തേടുകയാണ്. ചങ്ങനാശ്ശേരി കുറിച്ചിയിലെ സചിവോത്തമപുരം തരുവൻകുഴി വീട്ടിൽ സജീവനും ഭാര്യയും മക്കളുമാണ് കഷ്ടപ്പാടുകൾ മൂലം ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ വിഷമിക്കുന്നത്.

ആകെയുളള അഞ്ചുസെന്റിലെ ചോർന്നൊലിച്ച, ഏതു നിമിഷവും തകർന്നു വീഴാവുന്ന കുടിലിലാണ് ഈ കുടുംബം കഴിയുന്നത്. മൂത്ത മകൾ എംഎസ്‍സിക്കു പഠനം തുടരുന്നത് പലരും സഹായിക്കുന്നതുമൂലമാണ്. പഠനം നിലച്ചുപോകുമോ ഭയത്താലാണ് ഈ കുട്ടി ഓരോ ദിവസവും തളളി വിടുന്നത്. ഇളയ കുട്ടിയും പഠിക്കുന്നു. മകന് എഴുന്നേറ്റ് നടക്കാനോ പരസഹായം കൂടാതെ പ്രാഥമിക കാര്യങ്ങൾ ചെയ്യാനോ കഴിയില്ല. വീൽചെയറിന്റെ സഹായത്താലാണ് കഴിയുന്നത്. ഇവരുടെ മാതാവിനും ഒരു ശസ്ത്രക്രിയ വേണ്ടിവന്നിട്ടുണ്ട്.

മക്കളുടെ പഠനവും ഭാര്യയുടെയും മകന്റെയും ചികിത്സയും നിറവേറ്റേണ്ടിവരുന്നതിനാൽ തന്റെ ചികിത്സ പലപ്പോഴും ഒഴിവാക്കുകയാണ് കുടുംബനാഥൻ. കാലവർഷം ശക്തമായതിനാൽ ഭയത്തോടെയാണ് ഇവർ വീട്ടിൽ കഴിയുന്നത്.

ബാങ്ക് അക്കൗണ്ട് നമ്പർ ∙ 67337154509
ഐഎഫ്എസ്‍സി കോഡ് ∙ SBTR 0000262
എസ്ബിടി കുറിച്ചി

വിലാസം
ടി.എസ്.സീത
തരുവൻകുഴിയിൽ
എസ്.പുരം. പി. ഒ
കുറിച്ചി 686532
കോട്ടയം
ഫോൺ– 9061509794