Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഔസേപ്പന് തിരിച്ചുകയറണം, ആശ്വാസ തീരത്തേക്ക്

Ouseppachan

കോട്ടയം ∙ അനന്തതയിലേക്കു നീണ്ട കടൽപ്പരപ്പിൽ വള്ളക്കാർക്കൊപ്പം മീൻപിടിക്കാൻ പോകുന്ന കരുത്തനായിരുന്നു ആലപ്പുഴ തുറവൂർ പള്ളിത്തോട് കുരിശിങ്കൽ സ്വദേശി ഔസേപ്പച്ചൻ, നാലു വർഷം മുൻപു വരെ. ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന ഔസേപ്പച്ചന്റെ കുടുംബത്തിൽ അസ്വസ്ഥതകളുടെ കാറുംകോളും മൂടുന്നതു നാലു വർഷങ്ങൾക്കു മുൻപുള്ള ഒരു പകലിലാണ്. ജോലിക്കിടെ രക്തം ഛർദിച്ച് ഔസേപ്പച്ചൻ തളർന്നുവീഴുകയായിരുന്നു. ഒപ്പമുള്ളവർ ഔസേപ്പച്ചനെയും കൊണ്ട് ആശുപത്രിയിലേക്കോടി. ഹൃദയത്തിൽ അണുബാധയുണ്ടെന്നു ഡോക്ടർമാർ കണ്ടെത്തുകയും ചെയ്തു.

ചെറുപ്പത്തിലെന്നോ പിടികൂടിയിരുന്ന ക്ഷയരോഗം മൂലം ശ്വാസകോശങ്ങൾ വികസിച്ചു പൊട്ടാറായ അവസ്ഥയിലാണെന്നും ഡോക്ടർമാർ കണ്ടെത്തി. കരുത്തു ചോർന്ന് ഔസേപ്പച്ചനൊരു നിത്യരോഗിയായി മാറുകയായിരുന്നു പിന്നീട്. 55 വയസ്സുള്ള ഔസേപ്പച്ചൻ കഴിഞ്ഞ രണ്ടുമാസമായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഹൃദയത്തിലെ അണുബാധ നീക്കം ചെയ്യാൻ ശസ്ത്രക്രിയ ആവശ്യമാണെന്നാണു ഡോക്ടർമാർ പറയുന്നത്.

എന്നാൽ ശസ്ത്രക്രിയക്കു മുന്നോടിയായുള്ള വിദഗ്ധ പരിശോധനകൾക്കു പോലും കാശില്ലാതെ വിഷമിക്കുകയാണ് ഔസേപ്പച്ചന്റെ കുടുംബം. ഭാര്യയും മക്കളായ അനിലും മായയും ചികിത്സാ ചെലവിനുള്ള പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ്. ഔസേപ്പച്ചനെ ജീവിതത്തിലേക്കു തിരികെകൊണ്ടുവരാൻ അറിയാ കരങ്ങളുടെ സഹായത്തിനായി കാത്തിരിക്കുകയാണിവർ.

ഔസേപ്പച്ചനെ സഹായിക്കാം....

മകൾ മായയുടെ ബാങ്ക് അക്കൗണ്ട് നമ്പർ – 076805300005840
(എസ്ഐബി തുറവൂർ സൗത്ത് ശാഖ (0768))
IFSC No. - SIBL0000768
ഫോൺ നമ്പർ – 9072919745, 9539667546

Your Rating: