Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മസ്തിഷ്കത്തിൽ രണ്ടു ശസ്ത്രക്രിയ; കരുണയുടെ കരങ്ങൾ തേടി പ്രേംകുമാർ

prem

കൊല്ലം∙ മസ്തിഷ്കത്തിൽ രണ്ടു ശസ്ത്രക്രിയകൾക്ക് വിധേയനായി രണ്ടര മാസത്തോളമായി ഐസിയുവിൽ കഴിയുന്ന കൊല്ലം മീനാട് ഷീജ നിവാസിൽ എൻ. പ്രേംകുമാർ (57) ഉദാരമതികളുടെ സഹായം തേടുന്നു. ഓട്ടോ ഡ്രൈവറായിരുന്ന പ്രേംകുമാറിനെ ബോധക്ഷയം ഉണ്ടായതിനെ തുടർന്നാണ് വീടിനടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർച്ച് 31ന് അവിടെ നിന്ന് തിരുവനന്തപുരം പട്ടം ഉത്രാടം തിരുനാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മസ്തിഷ്കത്തിൽ ആദ്യ ശസ്ത്രക്രിയയും അന്ന് തന്നെ നടത്തി. ഐസിയുവിൽ കഴിയവെ ഏപ്രിൽ ഒന്നിന് രക്തസ്രാവം ഉണ്ടാവുകയും ഉടനെ തലയോട്ടി ഇളക്കിയുള്ള രണ്ടാമത്തെ ശസ്ത്രക്രിയയും നടത്തി. ഇപ്പോഴും ഐസിയുവിൽ കഴിയുകയാണിദ്ദേഹം.

ഇതുവരെ 15 ലക്ഷം രൂപയാണ് ചികിൽസക്കായി ചെലവായത്. 20 ലക്ഷത്തോളം രൂപയെങ്കിലും ചികിൽസയ്ക്കായി വേണ്ടിവരുമെന്ന് ഡോക്ടർമാർ അറിയിച്ചു. ആറു ലക്ഷം രൂപയെ ഇവർക്ക് ഇതുവരെ സംഘടിപ്പിക്കാനായുള്ളൂ. രോഗിയായ ഭാര്യ ഷീജയ്ക്ക് നേരത്തെ ശ്വാസകോശ ശസ്ത്രക്രിയ നടത്തിയിരുന്നു. ബിടെക് ബിരുദധാരിയായ മൂത്ത മകൻ വിഷ്ണു തിരുവനന്തപുരത്ത് ഒരു കമ്പനിയൽ ജോലിയിൽ പ്രവേശിച്ച ഉടനെ പ്രേംകുമാറിന്റെ രോഗത്തെ തുടർന്ന് അവധിയെടുക്കേണ്ടി വന്നതിനാൽ ജോലി നഷ്ടപ്പെട്ടു. ഇളയ മകൻ വിഘ്നേഷ് എൻഐടിയിൽ ബിടെക്കിന് പഠിക്കുന്നു.

പ്രേംകുമാറിന്റെ തുടർ ചികിൽസക്കായി ബുദ്ധിമുട്ടുകയാണ് ഈ കുടുംബം. സൻമനസുള്ളവരുടെ സഹായം മാത്രമാണ് ഇവരുടെ പ്രതീക്ഷ. മകൻ വിഷ്ണു പ്രേമിന്റെ പേരിൽ ഐസിഐസി ബാങ്കിന്റെ ടെക്നോപാർക്ക് ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിടുണ്ട്.

Account Number: 253401501402

IFSC Code: ICIC0002534

Branch:  ICICI, Technoparck, Kahzakuttom

Name: Vishnu Prem

Contact: 8281007269

Your Rating: