Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടു വൃക്കകളും തകരാറിലായ പ്രിൻസ് സഹായം തേടുന്നു

prince

കോട്ടയം ∙ പെരുമ്പായിക്കാട് കാർത്തിക നിവാസിൽ പ്രിൻസ് (44) വൃക്കരോഗം കൊണ്ട് കഷ്ടപ്പെടുകയാണ്. രണ്ടു വൃക്കകളും തകരാറിലാണ്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇപ്പോൾ തൈറോയിഡ്, ഹെർണിയ, പ്രമേഹം എന്നീ രോഗങ്ങൾ മൂലം നില കൂടുതൽ വഷളായി. അതിനു പുറമേ ഒരു കണ്ണിനു തിമിരം ബാധിച്ചു. അതിന്റെ ഓപ്പറേഷൻ കഴിഞ്ഞു. മറ്റേ കണ്ണിനു കാ‍ഴ്ച നഷ്ടമായി.

ലോട്ടറി വിൽപനയിൽ നിന്നുള്ള വരുമാനമായിരുന്നു ഏക ആശ്രയം. ഈ വരുമാനം ഇല്ലാതായതോടെ കുടുംബം അർധപട്ടിണിയിലാണ്. പ്രായ പൂർത്തിയാകാത്ത മൂന്നു മക്കളാണ് ഇവർക്കുള്ളത്. വാടക വീട്ടിലാണ് താമസം. പ്രിൻസിന്റെ ഭാര്യ സിന്ധു അവരുടെ ഒരു വൃക്ക സുഹൃത്തിനു ദാനം ചെയ്തു. അതിനാൽ അവർക്കും കഠിന ജോലികൾക്കു പോകാനാവില്ല. സിന്ധുവിന്റെ ആരോഗ്യ നിലയും മോശമായിരിക്കയാണ്.

മേൽവിലാസം:

സിന്ധു പ്രിൻസ്, കാർത്തിക നിവാസ്,

പെരുമ്പായിക്കാട് (പി.ഒ),

കോട്ടയം. ഫോൺ: 9846379860, 9539398231.

ബാങ്ക് വിവരങ്ങൾ:

എസ്ബിടി, സിഎംഎസ് കോളജ് ക്യാംപസ് ശാഖ,

അക്കൗണ്ട് നമ്പർ: 5700845462 –5.

ഐഎഫ്എസ്‍സി: എസ്ബിടിആർ 0000484.

Your Rating: