Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കനിവുള്ളവരുടെ കരുണ തേടി വീട്ടമ്മ

radha

പുതുപ്പള്ളി∙ വാഹനമിടിച്ചു ഗുരുതര പരുക്കേറ്റ വീട്ടമ്മ ചികിത്സാ സഹായം തേടുന്നു. പുതുപ്പള്ളി പരിയാരം മലിയിൽ വീട്ടിൽ രാധാമണി രാധാകൃഷ്ണൻ (50) ആണു കാരുണ്യം കാത്തു കഴിയുന്നത്. ജനുവരിയിൽ മണർകാട് വെച്ച് കാറിടിച്ചു തെറിപ്പിച്ച രാധാമണിയുടെ തലയ്ക്കു പരുക്കേൽക്കുകയും ഇടതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും ശരീരത്തിന്റെ വലതുവശം ഭാഗികമായി തളരുകയും ചെയ്തു. തുടർന്നു രണ്ടു മാസത്തോളം വെന്റിലേറ്ററിൽ കഴിയേണ്ടിവന്ന രാധാമണിക്ക് തലച്ചോറിനു സർജറിയും മുഖത്ത് പ്ലാസ്റ്റിക് സർജറിയും ചെയ്യേണ്ടി വന്നു. മാർച്ചിൽ ആശുപത്രി വിട്ടെങ്കിലും എഴുന്നേൽക്കാൻ പോലുമാകാത്ത അവസ്ഥയിലാണ് ഇവരിപ്പോൾ.

ഏഴു ലക്ഷത്തോളം രൂപ ഇതുവരെ ചികിത്സകൾക്കായി ചിലവഴിച്ചു. ഭർത്താവിന്റെ തുച്ഛമായ വരുമാനം മാത്രമാണു ഈ കുടുംബത്തിന്റെ സാമ്പത്തിക ആശ്രയം. സ്വന്തമായി വീടില്ലാത്ത കുടുംബം വാടകവീട്ടിലാണ് താമസം. രാധാമണിക്കു എഴുന്നേറ്റു നടക്കുവാനും ജീവിതം പഴയ പടിയാകാനും വിദഗ്ധ ചികിത്സയ്ക്കുമായി ഭീമമായ തുക ആവശ്യമാണ്. തുടർചികിത്സകൾക്കായി കരുണ വറ്റിയിട്ടില്ലാത്തവരുടെ കാരുണ്യം കാത്ത് കഴിയുകയാണ് ഇവർ.

രാഹുൽ രാധാകൃഷ്ണൻ
സൗത്ത് ഇന്ത്യൻ ബാങ്ക്, കോട്ടയം ബ്രാഞ്ച്
അക്കൗണ്ട് നമ്പർ–0037053000025924
ഐഎഫ്എസ്‌സി എസ്ഐബിഎൽ0000037
ഫോൺ:813008222

Your Rating: