Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊന്നുമോൾടെ ജീവിതത്തിനു മുന്നിൽ കണ്ണീരോടെ ഈ കുടുംബം

radhu-karuna-thedi

ചങ്ങനാശേരി ∙ ലോകം തനിക്കു ചുറ്റും വളർന്നു വലുതാകുമ്പോൾ നിസ്സഹായയായി നോക്കി നിൽക്കാനേ രാധുവിന് അറിയൂ. ബുദ്ധിവളർച്ച ഇല്ലാത്തതിനാൽ ഉള്ളിൽ ഒളിഞ്ഞിരുന്ന് തന്നെ ആക്രമിക്കുന്ന രോഗങ്ങളുടെ കൂട്ടത്തിനെ എങ്ങിനെ നേരിടണമെന്നു അവൾക്ക് നിച്ഛയമില്ല. രാധുവിന് ഇപ്പോൾ വയസ്സ് 28 കഴിഞ്ഞു. പക്ഷെ അവളുടെ മനസ്സ് മൂന്നു വയസ്സുള്ള കുഞ്ഞിന്റെതാണ്. സ്വന്തമായി ഭക്ഷണം കഴിക്കാനോ നടക്കാനോ പോലും കഴിയാതെ വീടിന്റെ ചുവരുകൾക്കുള്ളിൽ ജീവിതം തളയ്ക്കപ്പെടാനായിരുന്നു അവളുടെ വിധി. മൂന്നര വയസ്സു വരെ നടക്കാൻ കഴിയാതിരുന്ന രാധു വളരും തോറും ആവൾക്കുള്ളിലെ രോഗങ്ങളും വളർന്നു.

തലച്ചോറിൽ പല സ്ഥലത്തും പ്രശ്നങ്ങൾ. ഓപ്പറേഷൻ സാധ്യമല്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. കടുത്ത അളവിൽ ഡയബറ്റീസ്, ബ്ലഡ് പ്രഷർ, കൊളസ്ട്രോൾ എന്നിവയും പത്തു വയസ്സ് മുതൽക്കേ അവളെ പിന്തുടരുന്നു. കൂടാതെ അപസ്മാരവുമുണ്ട്. മുന്നോട്ടോ പിന്നോട്ടോ എന്നില്ലാതെ പെട്ടെന്നു മറിഞ്ഞു വീഴും. രോഗിയായ അമ്മ സരളമ്മയാണ് രാധുവിന്റെ ഏക ആശ്രയം. തലച്ചോറിലെ ഞരമ്പ് ചുരുങ്ങുന്ന അസുഖമുള്ള സരസമ്മയ്ക്ക് രാധുവിനെ പിടിച്ചെഴുന്നേല്പിക്കാനുള്ള കഴിവ് ഇല്ല. പലപ്പോഴും വീണ് തല പൊട്ടി ചോരവാർന്നു കിടക്കുന്ന രാധുവിനെ വാരിയെടുത്ത് ആശുപത്രിയിൽ എത്തിക്കുന്നത് സരളമ്മ ഒറ്റയ്ക്കാണ്.

പിതാവ് തങ്കച്ചനു കൂലിപ്പണിയാണ്. ദിവസവും രാധുവിനും സരളമ്മയ്ക്കും വേണ്ടിവരുന്ന മരുന്നിന്റെ ചിലവ് തങ്കച്ചനു താങ്ങാവുന്നതിലുമപ്പുറമാണ്. തിരുവനന്തപുരം ശ്രീ ചിത്ര ഇൻസ്റ്റിട്യൂട്ട്, കോട്ടയം മെഡിക്കൽ കോളജ്, തുടങ്ങി ഒട്ടേറെ ആശുപത്രികളിൽ മാറിമാറി ചികിൽസിച്ചിട്ടും അസുഖങ്ങൾ രാധുവിനെ വിട്ടുമാറുന്നില്ല. ഇളയ മകളുടെ വിവാഹം നടത്തിയതും ചികിൽസാച്ചിലവുകളും കൂടിയായപ്പോൾ ഉണ്ടായിരുന്ന വീടും സ്ഥലവും വിറ്റു. വാടകവീട്ടിലാണ് ഇപ്പോൾ താമസം.

ബാങ്കുകളിലും പലിശയ്ക്കെടുത്തതുമായിട്ട് അഞ്ച് ലക്ഷം രൂപയുടെ കടമുണ്ട്. രോഗങ്ങളുടെയും പരാധീനതകളുടെയും നടുവിലും രാധുവിനു സാധാരണ ജീവിതം സമ്മാനിക്കാമെന്നുള്ള പ്രതീക്ഷയിലാണ് മാതാപിതാക്കൾ. ചികിൽസാച്ചിലവും കടബാധ്യതകളും വേട്ടയാടുമ്പോൾ ജീവിക്കാനായി ഈ നിർധനകുടുംബം സുമനസ്സുകളുടെ കരളലിവ് തേടുന്നു.

സൗത്ത് ഇൻഡ്യൻ ബാങ്കിൽ സരളമ്മയുടെ പേരിലെ അക്കൗണ്ടിലേക്കു സഹായങ്ങൾ അയയ്ക്കാം.

സരളമ്മ തങ്കച്ചൻ

ഇളപ്പുങ്കൽ വീട്

മാടപ്പള്ളി പി ഒ

ചങ്ങനാശേരി

അക്കൗണ്ട് നമ്പർ : 0013053000057942

ഐഎഫ്എസ്‌സി കോഡ് : SIBL0000013

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.