Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർന്നു തിന്നുന്ന അർബുദം, വീട്ടമ്മ സഹായം തേടുന്നു

rajamma

ഇടുക്കി ∙ അർബുദം ബാധിച്ച വീട്ടമ്മ സുമനസ്സുകളുടെ കരുണ തേടുന്നു. ചോറ്റുപാറ കുന്നത്തുകാട്ടിൽ വീട്ടിൽ രാജമ്മ (54)യാണ് സ്തനാർബുദം മൂർച്ഛിച്ച് ജീവിതത്തിനായി കനിവ് യാചിക്കുന്നത്. ആറു വർഷം മുമ്പാണ് രാജമ്മയ്ക്കു അർബുദം തിരിച്ചറിഞ്ഞത്. മുടങ്ങാതെ ചികിൽസകൾ നടത്തി. ശസ്ത്രക്രിയ കൊണ്ടു മാത്രമേ പരിഹാരമുണ്ടാവുകയുള്ളു എന്ന് ഡോക്ടർമാർ പറഞ്ഞതനുസരിച്ച് കോട്ടയം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ നടത്തി. കുറച്ചു നാൾ രോഗശമനം ഉണ്ടായെങ്കിലും വൈകാതെ രോഗം തലപൊക്കി. വീണ്ടും ഒരു ശസ്ത്രക്രിയ കൂടി നടത്തി. കഴിഞ്ഞ വർഷം നടത്തിയ പരിശോധനകളിൽ രോഗം മറ്റ് അവയവങ്ങളിലേക്കു പടരുന്നതിന്റെ ലക്ഷണം കാണിക്കുന്നുവെന്നാണ് ഡോക്ടർമാർ അറിയിച്ചത്.

നിർധന കുടുംബാംഗമായ രാജമ്മയ്ക്കു സഹായത്തിന് ആരുമില്ല. മരുന്നുകൾക്കായി വരുന്ന ചിലവു താങ്ങാനാവുന്നില്ല. ഉള്ള വീടും സ്ഥലവും പോലും പണയപ്പെടുത്തി. സന്നദ്ധസംഘടനകളുടെയും നാട്ടുകാരുടെയും സഹായത്താലാണ് ഇക്കാലമത്രയും ജീവിച്ചത്. ഈ വീട്ടമ്മയുടെ സഹായത്തിനായി നല്ല മനസ്സുകളോടെ ഒന്നിച്ചു കൂടേ?

രാജമ്മയുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൂട്ടാർ ശാഖയിലുള്ള അക്കൗണ്ടിലേക്കു സഹായങ്ങൾ അയയ്ക്കാം.

RAJAMMA PRABHAKARAN SBI KOOTTAR BRANCH ACCOUNT NUMBER - 33210041524 IFSC- SBIN0007621

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.