Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്വാസകോശ കാൻസർ ബാധിച്ച രാജു ചികിത്സാ സഹായം തേടുന്നു

raju

കോട്ടയം ∙ ശ്വാസകോശ കാൻസർ കാർന്നു തിന്നുന്ന ജീവിതവുമായി ഒരോ ദിവസവും തളളി നീക്കുകയാണ് കിടങ്ങൂർ സൗത്ത്, കുരീക്കാട്ടിൽ സി.കെ. രാജു (54). ലക്ഷം വീട് കോളനിയിലെ തകർന്നു വീഴാറായ വീട്ടിൽ ഭാര്യ ഉഷയും മകൾ രാഖിയും രാജുവിന്റ അമ്മ മറിയവുമാണ് കഴിയുന്നത്. കൂലിപ്പണിക്കാരനായ രാജുവിന് ആറ് മാസങ്ങൾക്ക് മുൻപാണ് രോഗം കണ്ടെത്തുന്നത്. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസകൾ തുടരുകയായിരുനനു.

80 കാരിയായ മറിയം വർഷങ്ങളായി തളർന്നു കിടപ്പാണ്. ഉഷയും രാഖിയും തൊഴിലുറപ്പിനു പോയി ലഭിക്കുന്ന പണം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. എന്നാൽ വീട്ടിൽ രണ്ടുപേർ കിടപ്പുരോഗികളായതിനാൽ എപ്പോഴും ഒരാൾ കൂട്ടിരിക്കേണ്ടിവരുന്നുണ്ട്. അതിനാൽ തന്നെ ഒരാൾക്കുമാത്രമാണ് മിക്കപ്പോഴും പണിക്കുപോകാൻ കഴിയുന്നത്. രാജുവിന് കിമോ തെറാപ്പി ചികിൽസകൾ ചെയ്യുന്നുണ്ടെങ്കിലും ഇത് ശാശ്വതമായ രോഗ ശമനമല്ലെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.

അതീവ സങ്കീർണ്ണമായ ശസ്ത്രക്രിയ ചെയ്യാമെങ്കിലും ഇതിന്റെ ഫലത്തിലും ഡോക്ടർമാർക്ക് പ്രതീക്ഷയില്ല. അതിനാൽ കിമോ തെറാപ്പിയാണ് ഇപ്പോൾ ചെയ്യുന്നത്. മെഡിക്കൽ കോളജ് ആശുപത്രിയിലാണ് കീമോ തെറാപ്പി ചെയ്യുന്നതെങ്കിലും അതിന് ആവശ്യമായ മരുന്ന് വാങ്ങിനൽകേണ്ടതുണ്ട്. ഇതിനുളള പണം കണ്ടെത്താനാകാതെ കഷ്ടപ്പെടുകയാണ് ഈ കുടുംബം. രാജുവിന്റെ ചികിൽസാ ധനസമാഹരണത്തിന് ഭാര്യ ഉഷയുടെ പേരിൽ എസ്ബിടി കിടങ്ങൂർ ബ്രാഞ്ചിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.

ബാങ്ക് : എസ്ബിടി കിടങ്ങൂർ. അക്കൗണ്ട് നമ്പർ: 67221960144, ഐഎഫ്സി നമ്പർ: എസ്ബിടിആർ0000106., ഫോൺ: 9388859276.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.