Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപൂർവ രോഗം ബാധിച്ച രങ്കനാഥൻ സഹായം തേടുന്നു

Ranganathan-22

പാലാ∙ മരപ്പണി ഉപജീവനമാർഗമാക്കിയിരുന്ന ഇടമറ്റം മുളങ്കാശേരിൽ കെ.ബി. രങ്കനാഥൻ (50) 2012 മുതൽ എംഎൻഡി എന്ന അപൂർവ രോഗം ബാധിച്ച് സംസാര ശേഷിയും ചലനശേഷിയും നഷ്ടപ്പെട്ട് കിടപ്പിലാണ്. ഇദേഹത്തിന്റെ വരുമാനമായിരുന്നു. കുടുംബത്തിന്റെ ഏക ആശ്രയം . പൂർണമായും കിടപ്പിലായതോടെ കുടുംബം പട്ടിണിയിലായി. ചികിത്സയ്ക്കും പണമില്ലാതെയായി. രങ്കനാഥനെ പരിപാലിക്കാൻ ഒരാൾ എപ്പോഴും കൂടെ വേണമെന്നതിനാൽ ഭാര്യയ്ക്ക് ജോലിയ്ക്കു പോവാനാകുന്നില്ല.

ശ്രീചിത്തിര, ഇൻഡോ അമേരിക്കൻ, ഗവ. ആയൂർവേദ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ നടത്തിയെങ്കിലും യാതൊരു മാറ്റവുമില്ല. ഈ അസുഖത്തിന് ചികിത്സയില്ലെന്നാണ് ഡോക്ടമാർ പറയുന്നത്. ചികിത്സയ്ക്കായി സമ്പാദ്യം മുഴുവൻ ചെലവഴിച്ചു. ഇപ്പോൾ സാമ്പത്തിക ബാധ്യതയിലുമാണ് കുടുംബം. ദൈനംദിന ആവശ്യങ്ങൾക്കും രണ്ട് കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റൊരു മാർഗമില്ലാത്തതിനാൽ സുമനസുകളുടെ കനിവ് തേടുകയാണ്.

ഭരണങ്ങാനം എസ്ബിടി അക്കൗണ്ട് നമ്പർ: 67214370891.

െഎഎഫ്സി എസ്ബിടിആർ 0000350.

ഫോൺ: 99478 89758.
 

Your Rating: