Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിഞ്ചുകുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാൻ നമുക്ക് ഒരുമിക്കാം

news-img000111

പുതുപ്പള്ളി∙ പുതുപ്പള്ളി പഞ്ചായത്തിൽ പയ്യപ്പാടി കരയിൽ അഞ്ചാം വാർഡില്‍ ഓലേടം വീട്ടിൽ റീബാ ജേക്കബും ഭർത്താവ് സണ്ണിയും സുമസുകളുടെ കാരുണ്യം തേടുന്നു. ഇവരുടെ രണ്ടുമാസം പ്രായമുള്ള ആൺകുഞ്ഞിന് തലയിൽ നിന്ന് ഫ്ലൂയിഡ് നട്ടെല്ലിലേക്ക് വരുകയും ഇത് മുഴയായി രൂപപ്പെടുകയും ചെയ്യുന്ന രോഗമാണ്.

ഇതിനെ തുടർന്ന് കുട്ടിയെ മെഡിക്കൽ കോളജിൽ ചികിത്സയ്ക്ക് വിധേയമാക്കിയിരുന്നു. ഡോക്ടർമാർ എത്രയും പെട്ടെന്ന് ഈ മുഴ സർജറി ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ മൂന്നുമാസം കഴിയാതെ മെഡിക്കൽ കോളജിൽ സർജറി ചെയ്യില്ലെന്നു ഡോക്ടർ പറഞ്ഞു. തുടർന്ന് കാരിത്താസ് ഹോസ്പിറ്റലിൽ കുട്ടിയെ കാണിച്ചു.

അവി‌ടെ സർജറി നടത്താന്‍ 2 ലക്ഷം രൂപയോളം ചിലവു വരും. എന്നാൽ കൂലിപ്പണിക്കാരനായ സണ്ണിക്ക് ഇതിന് പറ്റാത്ത സാഹചര്യമാണ്. ഇപ്പോൾ ഈ മുഴ പൊട്ടിയൊലിക്കുന്ന അവസ്ഥയാണ്. ഉദാരമതികളിൽ നിന്നുള്ള സഹായമാണ് ഇവരുടെ പ്രതീഷ.

വിലാസം റീബാ ജേക്കബ്, ഓലേടം വീട്, പയ്യപ്പാടി പി.ഒ, പുതുപ്പള്ളി, കോട്ടയം

Bank : Federal Bank

Puthupally Branch

A/C No.12740100110839

IFSC - FDRL 00012754

Your Rating: