Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരുണയുടെ കരങ്ങൾ തേടി സാബു

sabu

തൊടുപുഴ∙ ഗുരുതരമായി കരൾ രോഗം പിടിപെട്ട് ചികിത്സയിൽ കഴിയുന്ന നിർധന യുവാവ് കരൾമാറ്റിവയക്കൽ ശസ്ത്രക്രിയക്കായി ഉദാരമതികളിൽ നിന്നും സഹായം തേടുന്നു. പുറപ്പുഴ പള്ളിപ്പാട്ട് ഗോവിന്ദൻകുട്ടിയുടെ മകൻ പി.ജി.സാബു (42) ആണ് തിരുവനന്തപുരം കിംമ്സ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.

ടൈൽ ഇടുന്ന ജോലി ചയ്തിരുന്ന സാബുവിന് രണ്ടു മാസം മുമ്പാണ് രോഗം കണ്ടെത്തിയത്. അന്നു മുതൽ വിവിധ ആശുപത്രികളിൽ ചികിത്സിച്ചു. കരൾ മാറ്റി വയ്ക്കുക മാത്രമാണ് മാർഗമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഇതുവരെ നാല് ലക്ഷത്തോളം രൂപ ചെലവായി.

കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് കുറഞ്ഞത് ഇരുപത് ലക്ഷത്തിലേറെ രൂപ വേണ്ടി വരുമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഇതിനുള്ള മാർഗം കണ്ടെത്താനാവാതെ ഈ കുടുംബം ബുദ്ധിമുട്ടുകയാണ്. ഇതിനിടെ സാബു സഹകരണ ബാങ്കിൽ നിന്നും വായ്പയെടുത്ത് പണിത വീടിന്റെ തിരിച്ചടവ് മുടങ്ങയതോടെ വീട് ജപ്തി ഭീഷണിയിലുമാണ്. സാബുവിന്റെ സംരക്ഷണയിലാണ് അഛനും, അമ്മയും, ഭാര്യയും സ്കൂൾ വിദ്യാർഥികളായ രണ്ട് കുട്ടികളും കഴിഞ്ഞിരുന്നത്.

സാബു ആശുപത്രിയിലാതോടെ ഈ കുടുംബം വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. സാബുവിന്റെ ചികിത്സക്കായി പണം കണ്ടെത്തുന്നതിന് ഭാര്യ അമ്പിളി സാബുവിന്റെ പേരിൽ വഴിത്തല എസ്ബിടി ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ– 67362225732. െഎഎഫ്സ് സി കോ‍ഡ്– എസ്ബിടിആർ 0000962. ഫോൺ: 8281346554.  

Your Rating: