Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശരത്തിനു ഇനിയും ജീവിക്കണം: നിങ്ങൾ സഹായിക്കില്ലെ?

Sharath

ചങ്ങനാശേരി∙ വാഹനാപകടത്തിൽ പരുക്കേറ്റ് മരണത്തെ മുഖാമുഖം കണ്ടു കഴിയുന്ന മകന്റെ ചികിത്സയ്ക്കായി വീട്ടമ്മ സന്മനസുള്ളവരുടെ സഹായം തേടുന്നു. അരമനപ്പടി ഇല്ലംപള്ളിൽ (പത്തിപ്പറമ്പിൽ) രാജാമണി മുരുകൻ ആണ് മകൻ ശരത്തിന്റെ (27) ചികിത്സയ്ക്കായി പണമില്ലാതെ വിഷമിക്കുന്നത്. മൂന്നു വർഷം മുൻ പാണ് ശരത്തിനു അപകടം ഉണ്ടായത്. ബൈക്ക് അപകടമായിരുന്നു. അന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ജീവൻ തിരികെ കിട്ടി. എന്നാൽ ശരീരം അനങ്ങിയുള്ള ജോലികൾക്കു പോകരുതെന്നു ഡോക്ടർമാർ നിർദ്ദേശിച്ചു.

ശരത് കൂലിപണിയെടുത്താണ് ഈ കുടുംബം പുലർത്തിയിരുന്നത്. ശരത്തിനു ജോലികൾക്കു പോകാൻ കഴിയാതെ വന്നതോടെ വീട്ടുകാർ മുഴുപട്ടിണിയിലായി. ഇതിനു പുറമേ ശരത്തിനു തുടർ ചികിത്സയ്ക്കുള്ള പണം കൂടി ക ണ്ടെത്തേണ്ട അവസ്ഥയിലുമായി. എന്നാൽ വിധി വീണ്ടും ഈ കുടുംബത്തിനെ വേട്ടയാടി. ശര ത്തിനു പാൻക്രിയാസിനുള്ളിൽ ചോർച്ച കണ്ടെത്തി. ഉടൻ കൊച്ചി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കു ശേഷം വീട്ടിൽ വിശ്രമത്തിലായിരു ന്നു. രണ്ടാഴ്ച കൂടുമ്പോൾ സ്കാനിങിനും പരിശോധനയ്ക്കുമായി കൊച്ചിയിൽ പോയിരുന്നു.

എന്നാൽ കഴിഞ്ഞയിടെ വീട്ടിൽ കുഴഞ്ഞു വീണതിനിടെ തുടർന്നു കൊച്ചിയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അപകടനില ത രണം ചെയ്തിട്ടില്ല. ശരത്തിന്റെ അച്ഛൻ ഏഴുവർഷം മുൻപ് മരിച്ചു. വിവാഹ പ്രായമായ ഒരു സഹോദരിയുണ്ട്. വാടക വീട്ടിലാണ് ഇവരുടെ താമസം. ചികിത്സക ൾക്കായി പരിചയക്കാരിൽ നിന്നെല്ലാം കടം വാങ്ങി. ഇനി സന്മനസുള്ളവരുടെ കാരുണ്യം കൊണ്ടു മാത്രമേ ഈ കുടുംബത്തിനു സാധാരണ ജീവിതത്തിലേക്കു കര കയറാനാകൂ. പ്രതീക്ഷകളോടെ ശരത്തിന്റെ അമ്മയുടെ പേരിൽ ബാങ്ക് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.

∙ മേൽവിലാസം: രാജാമണി മുരുകൻ, ഇല്ലംപള്ളിൽ (പത്തിപ്പറമ്പിൽ), അരമനപ്പടി, ചങ്ങനാശേരി. ഫോൺ – 9946292355.

CENTRAL BANK OF INDIA XXVI/609, ARICKAIHIL BUILDING CHANGANASSERY

SARANYA MURUKAN A/C NO 3058620028 IFSC CODE CBIN0283392 Mob no - +919645502113