Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുമനസ്സുകളുടെ കാരുണ്യത്തിനായി സതീശൻ കാതോർക്കുന്നു

satheeshan-pallom

പളളം∙ സി.എം.എസ് ഹൈസ്കൂളിനു സമീപം വാടകയ്ക്കു താമസിക്കുന്ന സതീശൻ‌ ഡ്രൈവറായി 30 വയസ്സുവരെ അദ്ധ്വാനിച്ചു. നിർധന കുടുംബത്തിലെ അംഗമായി ജനിച്ചു വളർന്ന സതീശന്റെ മേൽ വിധിയുടെ കരാളഹസ്തങ്ങൾ പതിച്ചത് പെട്ടെന്നായിരുന്നു. മോട്ടോർ ബൈക്കിൽ കോട്ടയത്തേക്ക് ജോലിക്കു പോകുമ്പോൾ മറിയപ്പള്ളിയിൽ വച്ച് സതീശനെ കാർ ഇടിച്ചു ഗുരുതരമായി പരുക്കേറ്റു.

നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റ സതീശനും ഭാര്യയും 3 കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബത്തെപ്പോറ്റാൻ ആരുമില്ലാത്ത അവസ്ഥയാണിപ്പോൾ. നല്ലവരായ നാട്ടുകാരും ചില സംഘടനകളും ഇവരുടെ കാര്യത്തിൽ താല്പര്യം പ്രകടിപ്പിച്ചെങ്കിലും അതെല്ലാം ചികിത്സയ്ക്കും, കുടുംബത്തിന്റെ ദൈനംദിന ചെലവുകൾക്കും അപര്യാപ്ത മായിരുന്നു.

വൈക്കം ചെമ്മനാകരിയിലുളള ആശുപ‌ത്രിയിലെ ഡോക്ടർ പരമേശ്വരൻ, സതീശന് വിദഗ്ധ ചികിത്സ നൽകിയെങ്കിലും, ഇനിയും ചില തുടർ ചികിത്സകൾ കൂടി ആവശ്യമാണ്.

അപകടമുണ്ടായ 2015 ജൂൺ പതിനഞ്ച് മുതൽ ഇന്നു വരേയും പരസഹായം കൊണ്ടാണ് സതീശന് ചികിത്സ ലഭിക്കുന്നതും, കുടുംബം പുലർത്തുന്നതും, വാടക വീട്ടിലെ താമസവും കുട്ടികളുടെ വിദ്യാഭ്യാസച്ചെലവുൾപ്പെടെയുളള ആവശ്യങ്ങളും ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത് നല്ലവരായ നാട്ടുകാരാണ്. താങ്ങാനാവാത്ത ചികിത്സാച്ചെലവിനും, അഷ്ടിക്കുളള വകയ്ക്കുമായി പരസഹായം അഭ്യർത്ഥിക്കുകയാണ് ഈ കുടുംബം.

ചിങ്ങവനം SBI യിലുളള സതീശന്റെ ഭാര്യ ഷൈനമ്മയുടെ(Shynamma John) അക്ക‌ൗണ്ട് നമ്പർ 20276849143, IFSC code SBIN 0016823

Contact Nos : T. Abraham – 9447568006 K.V. Abraham - 9895561426

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.