Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരു വൃക്കകളും തകരാറിലായ ശെൽവകുമാർ സഹായം തേടുന്നു

selvakumar

തൊടുപുഴ∙ ഇരു വൃക്കകളും തകരാറിലായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നിർധന യുവാവ് തുടർ ചികിത്സക്കായി ഉദാരമതികളുടെ സഹായം തേടുന്നു. മൂന്നാർ ദേവികുളം എസ്റ്റേറ്റ് മിഡിൽ ഡിവിഷനിൽ സി.ശെൽവകുമാർ (35) ആണ് ചികിത്സാ സഹായം തേടുന്നത്. എസ്റ്റേറ്റിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ശെൽവകുമാറിന് രണ്ട് വർഷം മുമ്പാണ് വൃക്കകൾക്ക് തകരാർ കണ്ടത്തിയത്. പലയിടത്തും ചികിത്സിച്ചെങ്കിലും ഫലം ഉണ്ടായില്ല. ഇപ്പോൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസ് ചെയ്യണം. രോഗം മൂർച്ചിച്ചതോടെ ജോലി ചെയ്യാനാവാതെ വന്നതോടെ രണ്ട് മക്കളും ഭാര്യയും മാതാപിതാക്കളും ഉൾപ്പെടുന്ന കുടുംബം പ്രതിസന്ധിയലായി. ഇനി വൃക്ക മാറ്റി വയ്ക്കുക എന്നത് മാത്രമാണ് പോംവഴിയെന്ന് ഡോക്ടർമാർ പറയുന്നു. പരിശോധനയിൽ ഭാര്യ അന്നപൂർണിയുടെ വൃക്ക ശെൽവകുമാറിന് ചേരുമെന്ന് കണ്ടെത്തി. എന്നാൽ ഇത് മാറ്റി വയ്ക്കുന്നതിനുള്ള ശസ്ത്രക്രിയക്കും അനുബന്ധ ചെലവുകൾക്കുമുള്ള തുക കണ്ടെത്താനാവാത്തതാണ് ഇവരെ ദുരിത്തതിലാക്കുന്നത്.

ശസ്ത്രക്രിയക്ക് രണ്ട് ലക്ഷവും അനുബന്ധ ചെലവുകളായി രണ്ട് ലക്ഷവും ഉൾപ്പെടെ നാല് ലക്ഷത്തിലേറെ രൂപ കണ്ടെതതേണ്ട അവസ്ഥയാണിവർക്ക്. മറ്റ് വരുമാന മാർഗമൊന്നുമില്ലാത്ത ഈ നിർധന കുടുംബം ഉദാരമതികളുടെ പക്കൽ നിന്നും ഉദാരമായ സഹായം അഭ്യർഥിക്കുകയാണ്. ഇതിനായി ഭാര്യ അന്നപൂർണിയുടെ പേരിൽ എസ്ബിടി മൂന്നാർ ശാഖയിൽ അക്കൗണ്ട് ഉണ്ട്. നമ്പർ– 67220919753, എഎഫ്എസ് സി കോഡ്– എസ്ബിടിആർ 0000135.ഫോൺ:9496743060.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.