Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട്ടമ്മ സുമനസുകളുടെ കാരുണ്യം തേടുന്നു

shantha

തിരുവനന്തപുരം∙ രോഗവും കുടുംബത്തിലെ പ്രാരാബ്ദങ്ങളും മൂലം കഷ്ടതയനുഭവിക്കുന്ന വീട്ടമ്മ സുമനസുകളുടെ കാരുണ്യം തേടുന്നു. വെള്ളറട ശൂരവകാണി ജയവിലാസത്തിൽ ശാന്ത(68)യാണ് ചികിൽസയ്ക്കും നിത്യവൃത്തിക്കും കഷ്ടപ്പെടുന്നത്. ശാന്തയുടെ ശരീരം മുഴുവന്‍ നീരുവന്ന് ഏഴുനേറ്റ് നടക്കാൻ സാധിക്കാത്ത അവസ്ഥയാണ്.

ശാന്തയ്ക്ക് മൂന്നു പെൺമക്കളാണ്. ഇതിൽ രണ്ടു മക്കളുടെ ജീവിതം വളരെ പരിതാപകരമാണ്. ഒരാൾ വിവാഹിതയെങ്കിലും അസ്ഥിരോഗം മൂലം എണീറ്റിരിക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ്. രോഗിയായ മറ്റൊരു മകൾ രണ്ടു കുട്ടികൾക്കൊപ്പം ശാന്തയ്ക്കൊപ്പം കഴിയുന്നു.

സ്വന്തമായി വാസയോഗ്യമായ വീടില്ലാതെ ഏതു സമയവും നിലം പൊത്താവുന്ന കൂരയിലാണ് താമസം. രോഗാവസ്ഥയിലും മറ്റു വീടുകളിൽ വല്ലപ്പോഴും പോയി ജോലി ചെയ്തു ലഭിക്കുന്ന വരുമാനം കൊണ്ടാണ് ചികിൽസയും ഉപജീവനവും നടക്കുന്നത്. ഇവർക്കൊപ്പം താമസിക്കുന്ന മകൾ ശോഭയുടെയും രണ്ടു കുട്ടികളുടെയും പഠനവും മറ്റുചിലവുകളും നിറവേറ്റേണ്ടതും ശാന്തയാണ്. നല്ല മനസുകളുടെ സഹായമാണ് ഈ കുടുംബത്തിന്റെ ഏകപ്രതീക്ഷ.

വിലാസം ശോഭ സോമൻ (മകൾ), ജയവിലാസം, ശൂരവകാണി,തേക്കുപാറ പി.ഒ, വെള്ളറട –695505, തിരുവനന്തപുരം,ഫോൺ– 9995324610

Bank : Federal Bank

Amboori Branch

Vellarada, Thiruvananthapuram

A/C No. 12290100191066

IFSC - FDRL 0001229

Your Rating: