Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു ഗൃഹനാഥൻ കരുണ തേടുന്നു

shivarajan

വൈക്കം∙ ഈ പുതുവർഷത്തിലും ശിവരാജന്റെ പ്രതീക്ഷകൾക്കു നിറങ്ങളില്ല. ആശുപത്രിയിലും വീട്ടിലുമായി മാറി മാറി തന്നെ കാർന്നു തിന്നുന്ന രോഗത്തെ നേരിടുകയാണ് ശിവരാജനും കുടുംബവും. ഇരു വൃക്കകളും തകരാറിലായ തലയോലപ്പറമ്പ് പൊതി പുല്ലുവട്ടത്ത് പി. ആർ. ശിവരാജൻ (47) വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സുമനസ്സുകളുടെ സഹായം തേടുകയാണ്.

കൂലിപ്പണിയായിരുന്നു ശിവരാജന്. അഞ്ചു വർഷം മുമ്പാണ് വൃക്കരോഗം പിടിപെടുന്നത്. വൃദ്ധ മാതാപിതാക്കളും ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ആശ്രയം ഇദ്ദേഹമായിരുന്നു. മകൻ ഒന്നാം വർഷ ബിരുദ വിദ്യാർഥി, മകൾ പത്താം ക്ലാസ്സിൽ. നന്നായി പഠിക്കുന്ന കുട്ടികൾ. എന്നാൽ ശിവരാജന്റെ ചികിൽസ കുടുംബത്തെ സാമ്പത്തികമായി തകർത്തു കളഞ്ഞു. സ്വന്തമായുള്ള പത്തു സെന്റ് സ്ഥലം ഈടായി നൽകി സംഘടിപ്പിച്ച വായ്പത്തുക കൊണ്ടാണ് ഇതുവരെയുള്ള ചികിൽസ നടത്തിയത്. എന്നാൽ വായ്പത്തുക കുടിശികയായി സ്ഥലം ബാങ്ക് ജപ്തി ചെയ്തു.

എല്ലാ പ്രതിസന്ധികളിലും കുടുംബത്തെ മുന്നോട്ടു നയിച്ചിരുന്നത് ഭാര്യ ജയശ്രീയുടെ മനസ്സാനിധ്യമായിരുന്നു. എന്നാൽ ഭർത്താവിന്റെ ജീവനു വേണ്ടിയുള്ള പരക്കംപാച്ചിലിനിടെ തളർവാതം ജയശ്രീയെയും വീഴ്ത്തി. കൈകാലുകൾ തളർന്ന് ആയുർവേദ ചികിൽസയിലായതോടെ ജയശ്രീക്കും കുടുംബത്തെ മുന്നോട്ടു കോണ്ടുപോകാന‍ കഴിയാതെയായി. കാരുണ്യ പദ്ധതിയുടെ സഹായം ലഭിച്ചു. എന്നാൽ അതുകൊണ്ടു മാത്രം ശസ്ത്രക്രിയയും തുടർചികിൽസയും നടക്കില്ല.

ആഴ്ചയിൽ രണ്ടു തവണ ഡയാലിസിസ് നടത്തിയാണ് ജീവൻ നിലനിർത്തുന്നത്. ശസ്ത്രക്രിയയ്ക്കു 12 ലക്ഷം രൂപയാണ് ചിലവു കണക്കാക്കുന്നത്. ശസ്ത്രക്രിയ തീയതി ആയിട്ടും പണമില്ലാത്തതിനാൽ ഇതു വരെ നാലു പ്രാവശ്യം ശസ്ത്രക്രിയ മാറ്റിവച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ് ശിവരാജൻ ഇപ്പോൾ.

എസ്ബിഐ തലയോലപ്പറമ്പ് ശാഖയിൽ ശിവരാജന്റെ പേരിലുള്ള അക്കൗണ്ടിലേക്കു സഹായങ്ങൾ അയയ്ക്കാം.

SIVARAJAN P R, ACCOUNT NUMBER- 34288419511, IFSC- SBIN0014701, ഫോൺ നമ്പർ – 9847870409