Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൃക്കകൾ തകരാറിലായ സോമന്‍ കരുണ തേടുന്നു

Soman

മുഹമ്മ∙ ഇരുവൃക്കകളും തകരാറിലായി അത്യാസന്ന നിലയിലായ കയർ ഫാക്ടറി തൊഴിലാളിയായ ഗൃഹനാഥന്റെ ജീവനു വേണ്ടി ഭാര്യയും രണ്ട് പെൺമക്കളും കരുണ തേടുന്നു. മുഹമ്മ ചാത്തനാട്ടുചിറ സി.ആർ.സോമനാ(56)ണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലുള്ളത്. പത്തു സെന്റിലെ കൂരയിൽ ഭാര്യ അംബികയും മക്കളായ ആതിര(22), സോന(16) എന്നിവരാണ് ചികിൽസയ്ക്ക് മാർഗമില്ലാതെ വിഷമിക്കുന്നത്.

ആറുമാസത്തോളം മുമ്പാണ് രോഗം കണ്ടെത്തുന്നത്. രക്തസമ്മർദം കൂടി തളർന്നുവീഴുകയും ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിൽ ഇരുവൃക്കകളും ചുരുങ്ങിയതായും പ്രവർത്തനം നിലച്ചതായും കണ്ടെത്തി. തുടർന്ന് ആഴ്ചയിൽ രണ്ട് ദിവസമായി ഡയാലിസിസ് നടത്തുകയാണ്. വൃക്ക മാറ്റിവയ്ക്കുന്നതിന് ആവശ്യമായ എട്ട് ലക്ഷത്തോളം രൂപ സ്വപ്നം മാത്രം കാണുവാനേ ഇവർക്ക് കഴിയുന്നൊള്ളൂ.

വിദ്യാർഥിനിയായ മകൾ സോനയും ഡിഗ്രി പഠനം പൂർത്തിയാക്കിയ മകൾ ആതിരയും അടങ്ങുന്ന കുടുംബത്തിന്റെ ഏകാശ്രയമാണ് സോമൻ. സോമന്റെ ചികിൽസയ്ക്ക് സുമനസുകളുടെ സഹായം തേടുകയാണ്. സോമന്റെയും ഭാര്യ അംബികയുടെയും പേരിൽ എസ്.ബി.ടി മുഹമ്മ ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ SBT A/C. NO. 67012916681.IFSC CODE- SBTR0000299.

Your Rating: