Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുമനസ്സുകളുടെ സഹായം തേടി സുബിൻ

subin

കോട്ടയം∙ വാഹനാപകടത്തിൽ പരുക്കേറ്റ യുവാവ് ചികിത്സാസഹായം തേടുന്നു. കുന്നോന്നി പാലംപറമ്പിൽ സജീവിന്റെ മകൻ സുബിൻ(21) ആണ് കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ തലയ്ക്കു മാരക പരുക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ കഴിയുന്നത്. തലയ്ക്കു അടിയന്തിര ശസ്ത്രക്രിയ നടത്തിയതുകൊണ്ട് ജീവൻതിരിച്ചുകിട്ടുമെന്ന് പ്രതീക്ഷയിലാണ് ഈ കുടുംബം.

രണ്ടു ലക്ഷത്തോളം രൂപം സുബിന്റെ ചികിത്സക്കായി ഇതുവരെ ചിലവായി. റബർ ടാപ്പിങ് തൊഴിലുകൊണ്ട് ഉപജീവനം നയിക്കുന്ന ഈ നിർധന കുടുംബത്തിനു താങ്ങാവുന്നതിലും അപ്പുറമാണ് ഈ തുക. തുടർന്നുള്ള ചികിത്സാചിലവുകൾക്കായി നട്ടംതിരിയുകയാണ് സുബിന്റെ പിതാവ്. സുഹൃത്തുക്കളുടേയും അയൽക്കാരുടേയും സഹായം കൊണ്ടാണ് ശസ്ത്രക്രിയ നടത്തിയത്. ഇനിയും അബോധാവസ്ഥയിൽനിന്നും ഉണർന്നിട്ടില്ലാത്ത സുബിൻ ജീവിത്തതിലേക്കു തിരിച്ചുവരാൻ തുടർചികിത്സാച്ചിലവുകൾ ഭാരിച്ചതാണ്.

ചികിത്സാ ചിലവുകൾക്കുള്ള സഹായം തേടി പ്രാർത്ഥനാനിർഭരമായ മനസ്സോടെ കാത്തിരിക്കുകയാണ് ഈ കുടുംബം. പ്രാർത്ഥനയും പ്രതീക്ഷകളും തെളിയാനായി ഒരു കൈത്തിരിനാളം തേടുന്നു അവർ.

അക്കൗണ്ട് ഉടമ: സജീവ്.പി.എസ്

അക്കൗണ്ട് നമ്പർ: 3486977093

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, പൂഞ്ഞാർ ശാഖ

ഐഎഫ്എസ്‌സി കോഡ്: സിബിഐഎൻ0280960

Your Rating: