Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാന്‍സർ രോഗബാധിതയായ വീട്ടമ്മ കാരുണ്യം തേടുന്നു

suja

ആർപ്പൂക്കര∙കാന്‍സർ രോഗബാധിതയായ വീട്ടമ്മ ചികിത്സയ്ക്കായി സുമനസ്സുകളുടെ കാരുണ്യം തേടുന്നു. കോട്ടയം ആർപ്പൂക്കര വില്ലൂന്നി പുത്തൻ പുരയിൽ സുജി റജിയാണ് ചികിത്സയ്ക്കു മാർഗമില്ലാതെ വിഷമിക്കുന്നത്.

രണ്ടര വർഷത്തിലേറെയായി ചികിത്സയിലാണിവർ. കുത്തിവയ്പിനുളള മരുന്നിനു മാത്രം അമ്പതിനായിരം രൂപയാണ് വേണ്ടിവരുന്നത്. മൂന്നാഴ്ച കഴിയുമ്പോൾ വീണ്ടും കുത്തിവയ്പു വേണ്ടി വരുന്നു. ഒരു വർഷമായി ഈ അവസ്ഥ തുടരുകയാണ്.

ആകെയുളളത് അഞ്ചു സെന്റ് സ്ഥലമാണ്. വിദ്യാർഥികളായ രണ്ടു മക്കളും ഭര്‍ത്താവും ഉൾപ്പെടുന്നതാണു കുടുംബം. ഭര്‍ത്താവിനു വല്ലപ്പോഴും ലഭിക്കുന്ന കൂലിപ്പണിയാണ് കുടുംബം പോറ്റാനും നഴ്സിംഗ് പഠനം നടത്തുന്ന മകൾക്കും ഉളള ഏക ആശ്രയം. ഭാര്യയുടെ ചികിത്സയ്ക്കായി യാത്രകൾ തുടരെ വേണ്ടിവരുന്നതിനാൽ കൂലിപ്പണിക്കു പോകാൻ പലപ്പോഴും ഇവരുടെ ഭർത്താവിന് കഴിയുന്നില്ല. മകളുടെ പഠനത്തിനായ് ലോണെത്തിരുന്നു. കോട്ടയം മെഡിക്കൽ കോളജിലാണ് സുജിയുടെ ചികിൽസ നടത്തുന്നത്.

വിലാസം

സുജി റജി, പുത്തൻപുര, വില്ലൂന്നി പി.ഒ, കോട്ടയം 686008,ഫോൺ 9544653437

Bank Account -എസ്.ബി.ടി. കൈപ്പുഴ ശാഖ

A/c No. 67247706121

IFSC- SBT R0001077

Your Rating: