Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃദ്രോഗിയായ വീട്ടമ്മ സഹായം തേടുന്നു

sumathi-charity

കുറവിലങ്ങാട് നസ്രത്ത് ഹില്ലിൽ കുളത്തിങ്കൽ ഗോപാലന്റ ഭാര്യ സുമതി(63)യാണ് ഹൃദ്രോഗവും തലച്ചോറിനുള്ളിലെ രക്തകുഴലിന്റെ തടസവും മൂലം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നത്. കൂലിപ്പണിക്കാരനായ ഭർത്താവ് ഗോപാലന് വല്ലപ്പോഴും ലഭിക്കുന്ന കൂലിവേലയാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം.

നാട്ടുകാരുടെ സഹായവും വീട് പണയപ്പെടുത്തിലഭിച്ച പണവുമാണ് സുമതിയുടെ ചികിൽസകൾക്ക് വേണ്ടി ഉപയോഗിക്കുന്നത്. രണ്ട് പെൺമക്കളെ ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് വിവാഹം കഴിച്ച് അയച്ചത്. സുമതിയുടെ മുന്നോട്ടുള്ള ചികിൽസകൾക്ക് ഒന്നരലക്ഷം രൂപ ചെലവ് വരുമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഇതിനുള്ള പണം കണ്ടെത്താൻ കഴിയാതെ ഈ കുടുംബം ഉഴലുകയാണ്.

വിലാസം

സുമതി ഗോപാലൻ, കളത്തിങ്കൽ വീട്, നസ്രത്ത് ഹിൽ, കുറവിലങ്ങാട്, കോട്ടയം.

ബാങ്ക് അക്കൗണ്ട്

സിൻഡിക്കേറ്റ് ബാങ്ക് കുറവിലങ്ങാട് ബ്രാഞ്ച്. അക്കൗണ്ട് നമ്പർ: 43542200057303, ഐഎഫ്എസ്എസി കോഡ്: എസ്‌വൈഎൻബി0004354, ഫോൺ: 9400516714, 9497296714.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.