Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൃക്ക മാറ്റിവയ്ക്കലിനു സഹായം തേടുന്നു

suresh-kumar

ളാക്കാട്ടൂർ (കോട്ടയം) ∙ അപ്രതീക്ഷിതമായി എത്തിയ രോഗത്തിനു മുന്നിൽ ചികിൽസാ ചെലവ് കണ്ടെത്താനാകാതെ ദുരുതത്തിലായിരിക്കുകയാണ് കാരാട്ട് ടി.കെ.സുരേഷ് കുമാർ (38). ഗുരുതര വൃക്ക രോഗമാണ് സുരേഷിന്റെ ജീവിതത്തിൽ ദുരന്തമായെത്തിയത്. ഇൻഷുറൻസ് ജോലിയിലൂടെയാണ് ഉപജീവനമാർഗം കണ്ടെത്തിയിരുന്നത്.

ഭാര്യയും രണ്ട് പെൺമക്കളുമടങ്ങുന്നതാണ് കുടുംബം. അടുത്തിടെ നടത്തിയ പരിശോധനയിലാണ് ഗുരുതര വൃക്ക രോഗം കണ്ടെത്തിയത്. വൃക്ക മാറ്റിവയ്ക്കാനാണ് ഡോക്ടർമാരുടെ നിർദേശം. ഇതിന് 12 ലക്ഷം രൂപയോളം ചെലവു വരും. സുരേഷിന്റെ ജീവൻ രക്ഷിക്കാനായി സുമനസ്സുകൾ സഹായഹസ്തം നീട്ടുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ. ഇതിനായി പ്രാർഥനാപൂർവം കാത്തിരിക്കുകയാണ് ഭാര്യ സ്മിതയും രണ്ട് പെൺമക്കളും.

അക്കൗണ്ട് നമ്പർ- 213801000007529
ഐഎഫ്എസ്‍സി കോഡ്- IDBA0002138
ഇന്ത്യൻ ഓവർസീസ് ബാങ്ക്, കോട്ടയം
ഫോൺ- 9446714629