Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ അമ്മയ്ക്കു വേണം സ്നേഹത്തിന്റെ കൈത്താങ്ങ്

Thulasi

കോട്ടയം∙ വൃക്കകൾ രണ്ടും തകരാരിലായ വിധവയായ വീട്ടമ്മ സുമനസ്സുകളുടെ കരുണ തേടുന്നു. കോട്ടയം വേളൂർ കരയിൽ പുല്ലാപ്പള്ളിൽ‌ വീട്ടിൽ തുളസീ ഭായിയാണ് വേദനകൾക്കു നടുവിൽ കൈത്താങ്ങില്ലാതെ നിൽക്കുന്നത്. തുളസിയുടെ ഭർത്താവ് മരിച്ചിട്ട് മൂന്നു വർഷമായി. രണ്ടു പെൺ മക്കളെ വിവാഹം കഴിപ്പിച്ചയച്ചു.

ചികിൽസയ്ക്കായി ഓരോ മാസവും ആയിരക്കണക്കിനു രൂപയാണ് ചിലവാകുന്നത്. മറ്റു വരുമാന മാർഗമൊനിനുമില്ലാതെ ആഹാരത്തിനു പോലും ബുദ്ധിമുട്ടുന്ന തുളസീഭായിക്ക് ചികിൽസാച്ചിലവ് താങ്ങാവുന്നതിനപ്പുറമാണ്. ഇനിയും ചികിൽസ നടത്തിയലേ ജീവൻ നിലനിർത്താൻ സാധിക്കുകയുള്ളൂ എന്നാണ് ഡോക്ടർമാർ പറയുന്നത്. ഈ അമ്മയുടെ ജീവൻ വീണ്ടും തുടിക്കാൻ വേണ്ടി നമുക്കു കൈകോർക്കാം.

തുളസീഭായിയുടെ പേരിൽ കാനറാ ബാങ്ക് വേളൂർ ശാഖയിലെ അക്കൗണ്ടിലേക്കു സഹായങ്ങൾ അയയ്ക്കാം.

തുളസീഭായി പവിത്രൻ

കാനറാ ബാങ്ക് , വേളൂർ ശാഖ

അക്കൗണ്ട് നമ്പർ : 1523108015661

ഐഎഫ്എസ്‌സി– CNRB0004004

Your Rating: