Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ കുരുന്നുകൾക്കു വേണം; ആർദ്രതയുടെ കരസ്പർശം

varghese-yohannan

കോട്ടയം∙ ഗീവർഗീസിനും ആഗ്രഹമുണ്ട്, മറ്റു കുട്ടികളെപ്പോലെ ഓടിക്കളിക്കാൻ, പരീക്ഷയ്ക്കു ഉറങ്ങാതിരുന്നു പഠിക്കാൻ. പക്ഷെ അവൻ മറ്റുള്ളവരെപ്പോലെയല്ല. വിധി അവനെ ജൻമനാ രോഗങ്ങളുടെ ലോകത്ത് തളച്ചിട്ടിരിക്കുകയാണ്. വാകത്താനം പുത്തൻചന്ത താന്നിക്കുന്നേൽ വീട്ടിൽ എബ്രഹാമിന്റെ മകൻ ഗീവർഗീസ് എന്ന പത്തുവയസ്സുകാരൻ തന്റെ സ്വപ്നങ്ങവുടെ ലോകത്ത് ഒറ്റപ്പെട്ടുപോകാതിരിക്കാൻ സുമനസുകളുടെ കരുണതേടുകയാണ്.

ജനനം മുതൽ തന്നെ ശിരസ് ക്രമാതീതമായി വലുപ്പം വയ്ക്കുന്ന അവസ്ഥയിലായിരുന്നു ഗീവർഗീസ്. വലുതാകും തോറും ശരീരത്തിന്റെ പല ഭാഗങ്ങൾക്കും ക്രമാതീതമായ ബലക്ഷയമുണ്ടായി. എഴുന്നേറ്റ് നിൽക്കാൻ കഴിയാത്ത അവസ്ഥയിൽ എത്തി. എന്നാൽ കോട്ടയം മെഡിക്കൽ കോളജിലെ നിരന്തരമായ ചികിൽസയുടെയും പ്രാർഥനയുടെയും ഫലമായി ഗീവർഗീസ് എഴുന്നേറ്റു നടക്കുന്നു. എന്നാൽ ഒറ്റയ്ക്ക് ഒരു കാര്യവും ചെയ്യാനുള്ള ശക്തിയില്ല. എപ്പോഴും ആരെങ്കിലും അടുത്തു വേണം. നിരന്തരമായ ചികിൽസ കൊണ്ട് മാത്രമേ അസുഖം നിയന്ത്രിച്ചു നിർത്താൻ കഴിയുകയുള്ളു എന്നാണ് ഡോക്ടർമാർ വിധിയെഴുതിയിരിക്കുന്നത്. മരുന്നുകളുടെ ചിലവ് നിർധനനായ പിതാവ് എബ്രഹാമിനു താങ്ങാവുന്നതിനുമപ്പുറമാണ്.

ഗീവർഗീസിന്റെ ചേട്ടൻ യൂഹന്നോനും വികലാംഗനും 50 ശതമാനത്തോളം പഠനവൈകല്യവുമുള്ള കുട്ടിയാണ്. തലയിൽ ഒരു മുഴ വളരുന്നുണ്ട്. ഈ മാസം തന്നെ ഓപ്പറേഷൻ വേണമെന്നാണ് ആശുപത്രിയിൽ നിന്നു അറിയിച്ചത്. കിടപ്പാടം പണയപ്പെടുത്തിയും മറ്റുള്ളവരുടെ സഹായം കൊണ്ടും ചികിൽസകൾ മുടങ്ങാതെ ചെയ്തു. എബ്രഹാമിനു ചിക്കുൻ ഗുനിയ രോഗം വന്ന് വലതുകാലിൽ ഞരമ്പു സമ്പന്ധമായ അസുഖത്താൽ ചികിൽസയിലാണ്. കൂടാതെ മറ്റു കഠിനമായ രോഗങ്ങളുമുണ്ട്.

ഭാര്യ ജിനിയാണ് എബ്രഹാമിനും മക്കൾക്കും ഏക ആശ്വാസം. ഈ കുടുംബത്തിന് ഇനി ജീവിതത്തിൽ എന്തെങ്കിലും പ്രതീക്ഷയ്ക്കു വകയുണ്ടാകണമെങ്കിൽ സുമനസ്സുകളുടെ അലിവ് കൂടിയേ തീരൂ. തങ്ങളുടെ പൊന്നോമനകളായ മക്കളുടെ ജീവിതത്തിനു മുന്നിൽ നിസ്സഹായരായി നിൽക്കുകയാണ് ഈ അച്ഛനും അമ്മയും.

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഞാലിയക്കുഴി ശാഖയിൽ എബ്രഹാമിന്റെ പേരിലുള്ള അക്കൗണ്ടിലേക്കു സഹായങ്ങൾ അയയ്ക്കാം. (ഫോൺ:8086942450)

T.O. ABRAHAM SOUTH INDIAN BANK NJALIYAKKUZHY VAKATHANAM

ACCOUNT NUMBER - 0469053000001545 IFSC- SIB20000469

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.