Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിനോദിന് വേണ്ടത് ഉദാരമതികളുടെ കരുണ

vinod

കോട്ടയം∙ മൂന്നര വർഷമായി വിനോദ് ജോലിക്കു പോയിട്ട്. പോകാൻ താൽപര്യം ഇല്ലാഞ്ഞിട്ടല്ല; കടുത്ത വൃക്കരോഗം സമ്മതിക്കുന്നില്ല. ആഴ്ചയിൽ രണ്ടു തവണ ഡയാലിസിസ് ചെയ്യേണ്ട അവസ്ഥയിലാണ് വിനോദ് ഇപ്പോൾ.

മൂന്നര വർഷം മുൻപാണു കിടങ്ങൂർ, കടപ്ലാമറ്റം, ഓരത്തേൽ വീട്ടിൽ ഒ.പി. വിനോദി (42)ന്റെ രണ്ടു വൃക്കകളും തകരാറിലാണെന്നു ഡോക്ടർമാർ കണ്ടെത്തിയത്. മൂന്നു ഡയാലിസിസ് ആഴ്ചയിൽ ചെയ്യണമെന്നാണു ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നതെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടു മൂലം രണ്ടു തവണയേ ഇപ്പോൾ ഡയാലിസിസ് ചെയ്യുന്നുള്ളൂ.

ഭാര്യ സുജ ജോലിക്കു പോയി ലഭിക്കുന്ന തുച്ഛമായ വരുമാനം ഉപയോഗിച്ചാണ് ഇപ്പോൾ വീട്ടുകാര്യങ്ങളും ചികിൽസയും നടക്കുന്നത്. സ്വന്തമായി വീടില്ലാത്തതിനാൽ വാടക വീട്ടിലാണ് ഈ കുടുംബം കഴിയുന്നത്. പത്താം ക്ലാസ് പൂർത്തിയാക്കി നിൽക്കുന്ന മകളുടെ ഭാവിയും വിനോദിനു മുന്നിൽ ചോദ്യ ചിഹ്നമാവുകയാണ്. സുമനസുകളുടെ സഹായം മാത്രമാണ് ഇനി ഇവരുടെ പ്രതീക്ഷ.

ചികിൽസാ ധന ശേഖരണത്തിനായി സുജ വിനോദിന്റെ പേരിൽ എസ്ബിടി കിടങ്ങൂർ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 67184039609, ഐഎഫ്എസ്‌സി എസ്ബിടിആർ0000106. ഫോൺ: 9605265630